
പാദസരം അണിയാത്ത സ്ത്രീകൾ ഉണ്ടാവില്ല. പ്രത്യേകിച്ച് ഹിന്ദുക്കളിൽ. എന്നാൽ അറിയുക; ഇത് വെറും സ്റ്റൈലിന് വേണ്ടി തോന്നിയപടി അണിയാനുള്ള ഒരു ആഭരണമല്ല. വിധി പ്രകാരം അണിഞ്ഞില്ലെങ്കിൽ ആഗ്രഹിച്ച ഫലം കിട്ടില്ലെന്ന് മാത്രമല്ല ദോഷങ്ങളും ഉണ്ടാവും. സ്വർണത്തിലുള്ള പാദസരവും ദോഷങ്ങൾ ഉണ്ടാക്കുമെന്നാണ് ചിലർ സൂചിപ്പിക്കുന്നത്.
സർവേശ്വകാരകനായ ബ്രഹസ്പതിയിയെയാണ് (വ്യാഴം) സ്വർണത്തിന്റെ ദേവനായി കരുതുന്നത്. അതിനാൽ സ്വർണം ധരിക്കുക വഴി ശുഭപ്രദായകനായ വ്യാഴത്തിന്റെ സ്വാധീനം ജീവിതത്തിൽ ഉടനീളം ഉണ്ടാകും. വിവാഹത്തിന് സ്വർണം അണിയുന്നതും ഈ വിശ്വാസപ്രകാരമാണ്. പാദത്തിൽ സ്വർണം അണിയരുതെന്ന് പറയുന്നതും ഇതുകൊണ്ടാണത്രേ.
പാദസരത്തിൽ മുത്തുകൾ ഉണ്ടാവണമെന്നാണ് ഒട്ടുമിക്ക ആചാര്യന്മാരും പറയുന്നത്. നിശബ്ദമായ ആഭരണങ്ങൾ പാദത്തിൽ അണിഞ്ഞാൽ അത് സർവ നാശം വരുത്തുമെന്നും അവർ പറയുന്നു. സർവ ഐശ്വര്യ, സന്താന ഭാഗ്യദായകനായ വ്യാഴത്തെ നിന്ദിക്കുന്നതിലൂടെ സന്താനഭാഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും അവർ പറയുന്നു.
മനുഷ്യ ശരീരത്തിന്റെ ശിരോസ്ഥാനം സ്വർഗവും, കഴുത്തിന് കീഴെ മുതൽ അരക്കെട്ട് വരെയുള്ള ഭാഗം ഭൂമിയും അരക്കെട്ടിന് കീഴെ കാൽപാദങ്ങൾ വരെയുള്ള ഭാഗം പാതാളവുമായാണ് കരുതുന്നത്. പാതാളം അഥവാ നാഗലോകം വിഷമയമുള്ളതാണ്. അതിനാൽ പാതാള സ്ഥാനത്ത് ലക്ഷ്മീ തുല്യമായ സ്വർണത്തെ ധരിക്കുന്നത് ലക്ഷ്മീദേവിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുന്നതിന് തുല്യമായി കരുതുന്നു. ഈ തത്വ പ്രകാരമാണ് കാലിൽ സ്വർണം ധരിക്കരുതെന്ന് പറയുന്നത്.