accident

ദുംക: ജാർഖണ്ഡിലെ ദുംക ജില്ലയിൽ ഇന്നലെ ഗ്രാസ് ടാങ്കർ മറിഞ്ഞ് തീപിടിച്ച് പൊട്ടിത്തെറിച്ചു. ഇതേത്തുടർന്ന് സമീപത്ത് പാർക്ക് ചെയ്തിരുന്ന മൂന്ന് ബസുകൾക്ക് നാശനഷ്ടമുണ്ടായെന്ന് പൊലീസ് പറഞ്ഞു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സംസ്ഥാന പാത 17-ൽ ഹൻസ്ദിഹയ്ക്ക് സമീപമുള്ള ധവതന്ദ് ഏരിയയിലാണ് അപകടമുണ്ടായതെന്ന് പൊലീസ് സൂപ്രണ്ട് ആംബർ ലക്ര പറഞ്ഞു.

പശ്ചിമ ബംഗാളിലെ പുർബ മേദിനിപൂർ ജില്ലയിലെ ഹാൽദിയയിലേക്ക് പോയ ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. തീപർന്നതിനെ തുടർന്ന് നിരവധി മരങ്ങളും കത്തി നശിച്ചു.