c295

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്‌ക്കായി സി-295 വിമാനങ്ങൾ നിർമ്മിക്കുന്നതിന് യൂറോപ്യൻ വിമാന കമ്പനിയായ എയർബസും ടാറ്റയുടെ പ്രതിരോധ നിർമ്മാണ വിഭാഗമായ ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റംസും (ടി.എ.എസ്.എൽ) ഗുജറാത്തിലെ വഡോദരയിൽ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കും. പ്ലന്റിന്റെ തറക്കല്ലിടൽ 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുമെന്ന് പ്രതിരോധ സെക്രട്ടറി അജയ് കുമാർ പറഞ്ഞു. ആദ്യമായാണ് സി-295 വിമാനം യൂറോപ്പിന് പുറത്ത് നിർമ്മിക്കുന്നത്.

2021 സെപ്തംബറിലാണ് 56 സി-295 ട്രാൻസ്‌പോർട്ട് വിമാനങ്ങൾ വാങ്ങാൻ എയർബസുമായി ഇന്ത്യ കരാറിൽ ഒപ്പിട്ടത്. 21,000 കോടിയുടെ ഇടപടാണിത്. വ്യോമസേനയിലെ പഴയ അവ്‌റോ 748 വിമാനങ്ങൾക്കു പകരമായാണ് സി-295 എത്തുന്നത്.