astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com

2022 ഒക്ടോബർ 28 - 1198 തുലാം 11 വെള്ളിയാഴ്ച്ച (പുലർന്ന ശേഷം 10 മണി 42 മിനിറ്റ് 0 സെക്കന്റ് വരെ അനിഴം നക്ഷത്രം ശേഷം കേട്ട നക്ഷത്രം)

അശ്വതി: തികഞ്ഞ ആത്മ നിയന്ത്രണം പാലിക്കണം, സുഹൃത്തുക്കളില്‍ നിന്നും ക്ലേശാനുഭവങ്ങള്‍ ഉണ്ടാകാം. സ്വഭാവത്തില്‍ നില നില്‍ക്കുന്ന കടും പിടുത്തം പലപ്പോഴും കാര്യങ്ങളുടെ പുരോഗതിയ്ക്ക് വിരുദ്ധമായി ബാധിക്കാം.

ഭരണി: നിസാര കാര്യങ്ങള്‍ക്ക് വാശി കാണിക്കും, ശാരീരിക‍ അസ്വസ്ഥതകൾക്ക് സാധ്യതയുണ്ട്. ബന്ധുക്കളില്‍ നിന്നും, കലഹങ്ങള്‍ ഉണ്ടാകാതെ നോക്കണം, ക്ഷമയില്ലായ്മ, പലവിധത്തിലുള്ള പരീക്ഷണങ്ങളെ നേരിടേണ്ടി വരും, ശത്രുക്കളില്‍ നിന്നും ആപത്ത് വരാം.

കാര്‍ത്തിക: ചതിക്കപ്പെടാനോ വഞ്ചിതരാകാനോ സാദ്ധ്യത. സംസാരവും പ്രവര്‍ത്തികളും സൂക്ഷിക്കുക, അനാവശ്യമായി പണം ചെലവഴിക്കേണ്ടി വരും, സഹോദരരുമായി കലഹം.

രോഹിണി: ഗൃഹ നിര്‍മ്മാണം സ്തംഭനാവസ്ഥയിലാകും. വാഹന‍ അപകടങ്ങൾക്ക് സാധ്യത. ഉദ്ദേശിച്ച കാര്യം നേടിയെടുക്കുവാന്‍ ഏതു മാര്‍ഗവും സ്വീകരിയ്ക്കും.

മകയിരം: മാതാവും പിതൃജനങ്ങളും ഗുരുജനങ്ങളും ദേഹദുരിതങ്ങള്‍ കൊണ്ട് കഷ്ടപ്പെടും. ധനാര്‍ജ്ജനാസക്തി, സംഘടനാപാടവം, ക്ഷമ കാണിക്കും, നയപൂര്‍വ്വം പെരുമാറും, ഇടപാടുകളില്‍ വിജയം, ധനവരവ്, കലാപരമായി നല്ലസമയം.

തിരുവാതിര: ശത്രുക്കളുടെ പദ്ധതികള്‍ മുന്‍കൂട്ടി അറിഞ്ഞു പ്രവത്തിക്കും. ഗൃഹ നിര്‍മ്മാണം സാധിക്കും. തൊഴിലന്വേഷണകര്‍ക്ക് തൊഴില്‍ ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനു മിശ്ര ഫലം കിട്ടും.

പുണര്‍തം: ധനത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടില്ല. സമാധാനവും സന്തോഷവും അനുഭവപ്പെടും, തൊഴില്‍ മുഖേന നേട്ടം. ആജ്ഞാ ശക്തി, പൗരുഷം എന്നിവ പ്രകടിപ്പിയ്ക്കും. നേതൃഗുണത്തിലും ലളിതകലകള്‍, സാഹിത്യം എന്നിവയില്‍ കഴിവു തെളിയിക്കും.

പൂയം: വളരെ പ്രീതികരമായി സംസാരിക്കും. ജീവിതവിജയം നേടാന്‍ ഏത് തരം തന്ത്രവും പ്രവർത്തിക്കാൻ മടിയുണ്ടാവില്ല. ജനപ്രീതിയും അംഗീകാരവും നേടിയെടുക്കാൻ മിടുക്ക് ഉണ്ടായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ ശോഭിക്കും. സ്ത്രീ വിഷയങ്ങളില്‍ താല്‍പ്പര്യം കാണിക്കും.

ആയില്യം: ദൈവീക ചിന്ത ഉടലെടുക്കും, സ്ത്രീകള്‍ മൂലം സുഖവും സമാധാനവും, എല്ലാവരിലില്‍ നിന്നും സഹായ സഹകരണങ്ങള്‍. തൊഴിലിൽ കഠിനപ്രയത്നം കാഴ്ച വയ്ക്കുന്നത് ഗുണകരമാകും. എത്ര ഉന്നത തലത്തിലെത്തിയാലും എളിമ നില നിര്‍ത്തും.

മകം: ജോലിയില്‍ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം. ഭാവി കാര്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ പറ്റിയ സമയമല്ല. സൗമ്യമായി സംസാരിക്കുന്നതിനാൽ മനസമാധാനം ലഭിക്കും. സര്‍ക്കാര്‍ ആനുകൂല്യമുള്ള ജോലികള്‍ ലഭിക്കും.

പൂരം: ചിലവുകള്‍ വര്‍ദ്ധിക്കും. സഹ പ്രവര്‍ത്തകരില്‍ നിന്നും ക്ലേശാനുഭവങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിക്കുന്ന വിജയം ലഭിയ്ക്കുകയില്ല.‍ തൊഴിൽ മേഖലയില്‍ സാമ്പത്തിക ചെലവ്, പരിശ്രമങ്ങള്‍ക്ക് തടസം നേരിടും.

ഉത്രം: ധനം, സ്വര്‍ണം എന്നിവ കൈമോശം വരാന്‍ സാദ്ധ്യത. സ്ത്രീകളുമായി കലഹത്തിന് നില്‍ക്കരുത്, ദാമ്പത്യ സുഖക്കുറവ്. വിദേശത്ത് തൊഴിലുള്ളവര്‍, സേനയില്‍ ജോലിയുള്ളവര്‍ക്ക് ക്ലേശാനുഭവങ്ങള്‍ കൂടുതലാണ്.

അത്തം: ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കും. കുടുംബത്തിന്റെ മുഴുവന്‍ ഭാരവും തലയിലേറ്റെണ്ടി വരും. പണമിടപാടുകളില്‍ പരാജയം സംഭവിക്കും. ബിസിനസില്‍ പരാജയം നേരിടും. കുടുംബത്തില്‍ പലർക്കും ആരോഗ്യ പ്രശ്നങ്ങള്‍ ഉടലെടുക്കും. പല പദ്ധതികളും പരാജയപ്പെടും.

ചിത്തിര: സ്വന്തം മണ്ടത്തരങ്ങള്‍ക്ക് മറ്റുള്ളവരെ കുറ്റം പറയും, കഠിനമായ പരിശ്രമം വേണ്ടി വരും, കാര്യങ്ങള്‍ യുക്തിപരമായി‍ നി‌‌ർവഹിക്കും. യാത്രയില്‍ ബുദ്ധിമുട്ടുകള്‍. രോഗദുരിതങ്ങള്‍ക്ക്‌ ജാഗ്രത പുലര്‍ത്തുക. നിയമ യുദ്ധങ്ങളില്‍ പരാജയം സംഭവിക്കാം.

വിശാഖം: അമിതമായ അഭിമാന ബോധം പലപ്പോഴും കാര്യങ്ങള്‍ നേടുന്നതിനെ തടസപ്പെടുത്തും, വ്യാപാര സാമര്‍ഥ്യം, ആസൂത്രണ വിദഗ്ദ്ധൻ ആയിരിക്കും, നല്ല കാര്യശേഷി, സുഖജീവിതം, പ്രണയസാഫല്ല്യം, ഭവന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിന്നുപോകും.

അനിഴം: സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിന് സാദ്ധ്യത. ജലാശയ തൊഴിലിലേര്‍പ്പെട്ടിട്ടുള്ളവര്‍, പൊലീസുകാര്‍, രാഷ്ട്രീയക്കാര്‍ എന്നിവര്‍ക്ക് ദിവസം അനുകൂലമാണ്. എല്ലാ രംഗങ്ങളില്‍ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, കുടുംബ ചുമതലകള്‍ ഉത്തരവാദിത്തതോടെ നിറവേറ്റും.

കേട്ട: ബന്ധുക്കള്‍ അയൽവാസികൾ എന്നിവരില്‍ നിന്നും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കാം. ഏറ്റെടുക്കുന്ന ജോലി ഏതായാലും അങ്ങേയറ്റം വരെ എത്തിയ്ക്കുവാന്‍ കഠിന പരിശ്രമം ചെയ്യും. കുടുംബ സുഖം, ഉന്നതോദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം.

മൂലം: അസാമാന്യമായ തരത്തില്‍ സ്വതന്ത്ര ബുദ്ധി പ്രകടിപ്പിക്കും.‍ വിദ്യാർത്ഥികള്‍ക്ക് നല്ലസമയം, സഹോദര സഹായം, ബിസിനസില്‍ നേട്ടം, ശത്രു ജയം, അനുകൂലമായ വിവാഹ ബന്ധം കിട്ടും. സ്വപ്രയത്നത്താല്‍ ധനം ആർജിക്കും.

പൂരാടം: ആരോഗ്യപരമായി നല്ലസമയം, നല്ല മുന്നേറ്റം, അന്യരാജ്യത്ത് വിജയം, സ്നേഹശീലം, ഉത്തരവാദത്വ ബോധം, മത്സര വിജയം. പുതിയ പദ്ധതികൾ തുടങ്ങിയാല്‍ വിജയിപ്പിക്കാനാകും. രോഗാവസ്ഥയില്‍ കഴിയുന്നവര്‍ക്ക്‌ ആശ്വാസം ലഭിക്കാം.

ഉത്രാടം: വിവാഹകാര്യം തീരുമാനമാകും. സന്താന ഗുണത്തിന് സാധ്യത. കുടുംബത്തില്‍ സമാധാനം കളിയാടും, പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കണം, മുടങ്ങിക്കിടന്ന ബിസിനസ് പുനരാരംഭിക്കും. കാര്യങ്ങള്‍ നടത്തി എടുക്കുന്നതില്‍ ഒരു വിശേഷ ബുദ്ധിയും പക്വതയും ഉള്ളവർ ആയിരിക്കും.

തിരുവോണം: പഠനത്തില്‍ മികവ് പുലര്‍ത്തും. ഉന്നത നിലയിലെ വിജയം, തൊഴില്‍ലാഭം എന്നിവയ്ക്ക് സാധ്യത. വ്യവഹാരങ്ങളില്‍ വിജയം. ആരെയും അന്ധമായി വിശ്വസിക്കുന ശീലം പലപ്പോഴും ധനനഷ്ടത്തിനിടയാക്കും.

അവിട്ടം: ലളിതകലകളിൽ താല്‍പ്പര്യം പ്രകടിപ്പിക്കും, ദാമ്പത്യ വിഷയങ്ങളില്‍ പൊതുവേ സുഖം, സുഹൃദ് ബന്ധങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കും. പല തരം പ്രശ്നങ്ങള നേരിടേണ്ടി വരുമെങ്കിലും അവയെല്ലാം തരണം ചെയ്യാൻ സാധിക്കുന്നതാണ്.

ചതയം: പലതരത്തിലുള്ള കീര്‍ത്തികള്‍ വര്‍ദ്ധിക്കും. പുതിയ പദ്ധതികളിൽ ഏര്‍പ്പെടാന്‍ സാദ്ധ്യത, വിവാഹ കാര്യങ്ങളില്‍ ഉചിത തീരുമാനം വരും. വായനാശീലം വര്‍ദ്ധിക്കും, സ്ത്രീകള്‍ക്ക് ആഡംബര വസ്തുക്കളുടെ ലഭ്യത, സാഹിത്യ കാരന്‍മാര്‍ക്ക് പുതിയ അവസരങ്ങള്‍.

പൂരുരുട്ടാതി: സൂക്ഷ്മദൃഷ്ടിയും ദീർഘവീക്ഷണവും ഉണ്ടാകും, ആഗ്രഹ സാഫല്ല്യം നേടാൻ സാധിക്കും, സംതൃപ്തി, കുടുംബസുഖം, യാത്രയില്‍ നേട്ടം, കടബാദ്ധ്യതകള്‍ കുറയും, സ്ത്രീകള്‍ മുഖേനെ നേട്ടം. ഒരു പ്രത്യേക ആകര്‍ഷണം എല്ലാ കാര്യത്തിലും ഉണ്ടായിരിക്കും.

ഉത്തൃട്ടാതി: വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലീകൃതമാകും. തൊഴില്‍ രംഗത്ത് വലിയ നേട്ടങ്ങള്‍ക്ക് സാദ്ധ്യത, വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിജയം, സഹോദര ഗുണം, സാമ്പത്തിക നേട്ടത്തിന് വഴിയുണ്ടാകും. എടുത്ത തീരുമാനങ്ങളില്‍ നിന്നും കടുകിട വ്യതിചലിക്കുകയില്ല.

രേവതി: കലഹങ്ങൾ ഒഴിഞ്ഞ് പോകും, ഏതു തൊഴിലില്‍ ഏര്‍പ്പെട്ടാലും വ്യക്തി മുദ്ര പതിപ്പിയ്ക്കും.‍ വിദേശബന്ധങ്ങൾ ഗുണകരം, കല - വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ നേട്ടം, ശത്രുക്കളുടെ ഉപദ്രവം കുറയും. ഔദ്യോഗികമായി നിയമങ്ങള്‍ അനുസരിക്കുന്നതിനും പാലിക്കുന്നതിനും തികഞ്ഞ നിഷ്ഠ പാലിക്കും.