jj

മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ അടുത്തിടെയാണ് പുതിയ കാരവാൻ വാങ്ങിയത്. കാരവാനിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നത് ആരാധകർ ഏറ്റെടുത്തിരുന്നു, ഇപ്പോഴിതാ ആരാധകർക്ക് ആഘോഷമാക്കാൻ കാരവാനിന്റെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ആശിർവാദ് സിനിമാസ് ആണ് വീഡിയോ പുറത്തുവിട്ടത്. ഫൈവ് സ്റ്റാർ ഹോട്ടിൽ റൂമിന് സമാനമായ സൗകര്യങ്ങളാണ് കാരവാനിൽ ഉള്ളത്. ആവശ്യമുള്ളപ്പോൾ മാത്രം ഉയർന്നുവരുന്ന വലിയ ടിവി, ഉ്രിഡ്ജ്, വാഷ്‌റൂം, മേക്കപ്പ് റൂം, ലിവിംഗ് റൂം അടക്കമുള്ള സൗകര്യങ്ങളാണ് കാരവാനിൽ ഒരുക്കിയിരിക്കുന്നത്. മോഹൻലാലിന്റെ ഇഷ്ടനമ്പരായ 2255 എന്ന നമ്പർ ഈ വാഹനത്തിന് ലഭിച്ച വിവരവും നേരത്തെ പുറത്തുവന്നിരുന്നു. ഭാരത് ബെൻസിന്റെ 1017 ബസിനെയാണ് കാരവാനായി രൂപപ്പെടുത്തിയിരിക്കുന്നത്. ബ്രൗൺ നിറത്തിലുള്ള കാരവാൻ ഓജസ് ഓട്ടോ മൊബൈൽസാണ് രൂപകല്പന നിർവഹിച്ചിരിക്കുന്നത്.

അതേസമയം ലിജോ ജോസ് പെല്ലിശ്ശേരിയുമായി മോഹൻലാൽ ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നു. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ച്വരി ഫിലിംസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വൈശാഖ് ഉദയകൃഷ്ണ ടീമിന്റെ മോൺസ്റ്റർ ആണ് ഒടുവിൽ റിലീസ് ചെയ്ത മോഹൻലാൽ ട ചിത്രം. എലോൺ, റാം എന്നിവയാണ് റിലീസ് പ്രതീക്ഷിക്കുന്ന ചിത്രങ്ങൾ. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും പുരോഗമിക്കുകയാണ്.