
ന്യൂഡൽഹി: യൂട്യൂബ് ചാനലുകളിലൂടെ ഇന്ത്യയിൽ ഏഴു ലക്ഷം പേർക്ക് ജോലി നൽകിയെന്നും ഇതിലൂടെ പ്രതിവർഷം രാജ്യത്തിന് 6,800 കോടി രൂപ ലഭിക്കുന്നുണ്ടെന്നും ചീഫ് പ്രൊഡക്റ്റ് ഓഫീസർ നീൽ മോഹൻ പറഞ്ഞു. ടെക്‌നോളജി, ഇന്നൊവേഷൻ, സൊസൈറ്റി എന്നിവയെക്കുറിച്ചുള്ള കോൺഫറൻസിൽൽ വെർച്വലായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഒബ്സർവർ റിസർച്ച് ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചത്. അതേസമയം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ട ബാധ്യത സർക്കാരുകൾക്കും യൂട്യൂബിനുമുണ്ടെന്നുംഅദ്ദേഹം പറഞ്ഞു.