kk

ലക്‌നൗ : വിദ്വേഷപ്രസംഗം നടത്തിയ കേസിൽ സമാജ് വാദി പാർട്ടി നേതാവ് അസംഖാന് മൂന്നുവർഷം തടവും 25000 രൂപപിഴയും ശിക്ഷ വിധിച്ചു. യു.പിയിലെ രാംപുർ കോടതിയാണ് ശിക്ഷ വിധിച്ചത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ 2019ൽ നടത്തിയ വിദ്വേഷ പരാമർശങ്ങളിലാണ് കോടതി ശിക്ഷ വിധിച്ചത്.

ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നതിന് കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. അതുവരെ അദ്ദേഹത്തിന് ജാമ്യത്തിൽ കഴിയാമെന്നും കോടതി അറിയിച്ചു. അതേസമയം തടവ് ശിക്ഷ പ്രഖ്യാപിച്ച സാഹചര്യത്തിൽ അസംഖാന്റെ എം.എൽ.എ സ്ഥാനം നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ട്. വ്യാജരേഖക്കേസിൽ ജയിലിലായിരുന്ന അസംഖാൻ ഊ വർഷം ആദ്യമാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് പുറത്തിറങ്ങിയത്.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും അന്നത്തെ രാംപൂർ ജില്ലാ മജിസ്‌ട്രേറ്റ് ഓഞ്ജനേയ കുമാർ സിംഗിനുമെതിരെ വിദ്വേഷകരമായ പരാമർശങ്ങൾ നടത്തിയതിന് 2019 ഏപ്രിലിലാണ് അസംഖാനെതിരെ കേസെടുത്തത്.