hh

ആലപ്പുഴ : സർക്കാരിനെതിരെ നിരന്തരം പോരിടുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ലോകത്തിലെ എല്ലാ അധികാരങ്ങളും തന്റേതാണെന്ന് ഏതെങ്കിലുമൊരു ശുംഭൻ വിചാരിച്ചാൽ എന്തുചെയ്യാൻ കഴിയുമെന്നും അങ്ങനെതന്നെ ചിന്തിക്കട്ടെയുമെന്നും കാനം പരിഹസിച്ചു.

ധനമന്ത്രി കെ.എൻ. ബാലഗോപാലിൻമേലുള്ള പ്രീതി പിൻവലിച്ച ഗവർണറുടെ മേലുള്ള പ്രീതി ഞങ്ങളും പിൻവലിച്ചുവെന്നും കാനം ആലപ്പുഴയിൽ പറഞ്ഞു.

സി.പി.എമ്മിലും സി.പി.ഐയിലും ഒഴിച്ച് എല്ലാ രാഷ്ട്രീയ പാർട്ടികളിലും പ്രവർത്തിച്ചയാളാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 9 പാർട്ടികളിൽ മാറിമാറി കയറിയിറങ്ങി . ഇപ്പോൾ കേരളത്തിൽ ഗവർണർ കസേരയിലിരുന്ന് രാഷ്ട്രീയം കളിക്കുകയാണെന്നും കാനം പറഞ്ഞു.