rape-case

തിരുവനന്തപുരം: ബലാത്സംഗ കേസിൽ തടവിലായ റീൽസ് താരം വിനീത് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ പുതിയ വീഡിയോയുമായി രംഗത്ത്.

‘ട്രോൾ ചെയ്ത് ഇത്രയും വളർത്തിയ എന്റെ ട്രോളൻമാർക്ക്, അകത്തോട്ട് തള്ളിവിട്ട ചേട്ടൻ ഇവിടെ ഉണ്ടല്ലോ അല്ലേ’ എന്ന കുറിപ്പിനൊപ്പമാണ് കംബാക്ക് വീഡിയോ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ ഇയാൾ ആഡംബരകാറിൽ സിഗരറ്റും വലിച്ച് വന്നിറങ്ങുന്ന വിഡിയോയും പങ്കുവെച്ചിട്ടുണ്ട്.

rape-case

കഴിഞ്ഞ ഓഗസ്റ്റിലാണ് ഫോർട്ട് പൊലീസ് സ്റ്റേഷനിൽ നിന്നുള്ല സംഘം ചിറയിൻകീഴ് സ്വദേശിയായ വിനീതിനെ അറസ്റ്റ് ചെയ്തത്. സമൂഹമാദ്ധ്യമങ്ങളിൽ കൂടുതൽ ഫോളോവേഴ്സിനെ കിട്ടാനുള്ള ടിപ്പ്സ് പറഞ്ഞു തരാം എന്ന് പറഞ്ഞ് പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ച് പ്രതി ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ഇയാളുടെ അറസ്റ്റിന് പിന്നാലെ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തി. സോഷ്യൽ മീഡിയ വഴി സൗഹൃദം വഴി സ്ഥാപിച്ച ശേഷം സ്വകാര്യ ദൃശ്യങ്ങൾ പക‌ർത്തി ഭീഷണിപ്പെടുത്തിയതായി വീട്ടമ്മയും വിനീതിനെതിരെ പരാതി നൽകിയിരുന്നു. സോഷ്യൽമീഡിയയിൽ നിരവധി ഫോളോവേഴ്സുള്ള വിനീതിനെതിരെ, പീഡന പരാതിയിലെ അറസ്റ്റിന് ശേഷം നിരവധി ട്രോളുകൾ പ്രചരിച്ചിരുന്നു.

View this post on Instagram

A post shared by Vineeth Vijayan (@vineeth___official)