minister-riyas

തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ വയോധികന് തുണയായി മന്ത്രി മുഹമ്മദ് റിയാസ്. അപകടത്തിൽ പരിക്കേറ്റ വയോധികനെ മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് തിരുവനന്തപുരം വെൺപാലവട്ടത്തിന് സമീപമാണ് വാഹനാപകടമുണ്ടായത്. ബൈക്ക് യാത്രികനായ വയോധികനെ ഇടിച്ചിട്ട വാഹനം നിർത്താതെ പോവുകയായിരുന്നു. ഇത് വഴി കടന്നു പോയ പൊതുമരാമത്ത് മന്ത്രിയുടെ വാഹനവ്യൂഹം ഗുരുതരമായി പരിക്കേറ്റയാളെ കണ്ട് നിർത്തുകയും ഉടനെ തന്നെ മന്ത്രിയുടെ പൈലറ്റ് വാഹനത്തിൽ കിംസ് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. പരിക്കേറ്റയാൾ അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിൽ തുടരുകയാണ്.