fridge

ഇക്കാലത്ത് ഭൂരിപക്ഷം പേരുടെ വീട്ടിലും ഫ്രിഡ്ജ് അഥവാ റഫ്രിജറേറ്റർ ഒഴിവാക്കാനാവാത്ത ഗൃഹോപകരണമാണ്. വലുപ്പവും വിലയും മാത്രം നോക്കി ഫ്രിഡ്‌ജ് തിരഞ്ഞെടുക്കുന്നവർക്ക് പിന്നീ‌ട് ദുഖിക്കേണ്ടി വരും. ഫ്രിഡ്ജ് വാങ്ങുമ്പോൾ മുതൽ ശ്രദ്ധ വേണം. ഫ്രിഡ്‌ജ് വാങ്ങുമ്പോൾ ആവശ്യത്തിന് മാത്രം വലുപ്പമുള്ളത് തിരഞ്ഞെടുക്കണം,​ ,​ നാലുപേർ അടങ്ങിയ കുടുംബത്തിന് 165 ലിറ്ററിന്റെ ഫ്രിഡ്ജ് മതിയാകും. വലുപ്പം കൂടുംതോറും വൈദ്യുതി ചെലവും കൂടും ഫ്രിഡ്ജുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന സ്റ്റാർ ലേബൽ നോക്കി വാങ്ങുന്നത് വൈദ്യുതി ചെലവ് കൂടാതിരിക്കാൻ സഹായിക്കും. .

അഞ്ച് സ്റ്റാർ ഉള്ള 240 ലിറ്റർ ഫ്രിഡ്ജ് വർഷം 385 യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. അതേസമയം രണ്ട് സ്റ്റാർ ഉള്ള ഫ്രിഡ്ജ് ഏകദേശം ഇരട്ടി അഥവാ 706 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നു. സ്റ്റാർ അടയാളം ഇല്ലാത്ത പഴയ റഫ്രിജറേറ്റർ വർഷം 900 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നു. സ്റ്റാർ അടയാളം കൂടും തോറും വൈദ്യുതി ഉപയോഗം കുറയും

ഫ്രിഡ്‌ജിന് ചുറ്റും വായു സഞ്ചാരം ഉൃറപ്പാക്കണം,​ ചുമരിൽ നിന്ന് നാലിഞ്ചെങ്കിലും അകലത്തിലായിരിക്കണം ഫ്രിഡ്ജിന്റെ സ്ഥാനം. ഫ്രിഡ്‌ജിന്റെ വാതിൽ ഭദ്രമായി അടങ്ങിരിക്കണം,​ വാതിലിലുള്ള റബ്ബർ ബീഡിംഗ്സമയാസമയങ്ങളിൽ പരിശോധിച്ച് മാറ്റുക. ആഹാരസാധനങ്ങൾ ചൂടാറിയതിനു ശേഷം മാത്രം ഫ്രിഡ്ജിൽ വയ്ക്കുക. എടുത്തു കഴിഞ്ഞാൽ തണുപ്പു മാറിയതിനു ശേഷം മാത്രം ചൂടാക്കുക കൂടെകൂടെ ഫ്രിഡ്ജ് തുറക്കുന്നത് മൂലമുള്ള ഊർജനഷ്ടം ഇതിലൂടെ പരിഹരിക്കാം.

കൂടുതൽ നേരം തുറന്നിടുന്നത് ഒഴിവാക്കാനായി ആഹാരസാധനങ്ങൾ ഒരു നിശ്ചിത സ്ഥാനത്ത് വയ്ക്കാൻ ശ്രദ്ധിക്കുക. സൂക്ഷിക്കാനുള്ള സാധനങ്ങൾ തീരെ കുറവാണെങ്കിൽ വെള്ളം നിറച്ച കുറേ ബോട്ടിലുകൾ വയ്ക്കുന്നത് വാതിൽ തുറക്കുന്ന സമയത്ത് അകത്തെ തണുപ്പ് പെട്ടെന്ന് നഷ്ടപ്പെടാതെ നിലനിർത്താൻ സഹായിക്കും. കാലാവസ്ഥ അനുസരിച്ചും ഉള്ളിലെ സാധനങ്ങളുടെ അളവ് അനുസരിച്ചും തെർമോസ്റ്റാറ്റ് ക്രമീകരിക്കണംയ ആഹാര സാധനങ്ങൾ കുത്തിനിറച്ച് ഉപയോഗിക്കുന്നത് വൈദ്യുതി ചെലവു കൂട്ടും. ഫ്രിഡ്ജിനകത്തെ സുഗമമായ തണുത്ത വായു സഞ്ചാരത്തിന് തടസ്സം ഉണ്ടാക്കുന്നതിനാൽ ആഹാരസാധനങ്ങൾ കേടാകുകയും ചെയ്യും. ആഹാരസാധനങ്ങൾ അടച്ചു മാത്രം ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഫ്രീസറിൽ ഐസ് കൂടുതൽ കട്ട പിടിക്കുന്നത് ഊർജ്ജനഷ്ടമുണ്ടാക്കുന്നു. അതിനാൽ നിർമാതാവ് നിർദ്ദേശിച്ചിട്ടുള്ള സമയ ക്രമത്തിൽ തന്നെ ഫ്രീസർ ഡീ ഫ്രോസ്റ്റ് ചെയ്യുക.

ഫ്രീസറിൽ നിന്നെടുത്ത ആഹാര സാധനങ്ങൾ റഫ്രിജറേറ്ററിനകത്തെ താഴെതട്ടിൽ വച്ച് തണുപ്പ് കുറഞ്ഞതിനു ശേഷം മാത്രം പുറത്തെടുക്കുക. വൈകിട്ട് വോൾട്ടേജ് കുറവുള്ള സമയങ്ങളിൽ (6.30 മുതൽ 10.30 വരെ) ഫ്രിഡ്ജ് ചെയ്യുന്നതിലൂടെ വൈദ്യുതി ലാഭിക്കാനും പ്രവർത്തന കാലം നീട്ടാനും സാധിക്കും.