
മുൻകാലങ്ങളെ അപേക്ഷിച്ച് പീഡനങ്ങളെക്കുറിച്ചും നേരിടേണ്ടി വന്ന മാനസികവും ശാരീരീകവുമായ അതിക്രമങ്ങളെ കുറിച്ചുമുള്ള തുറന്നു പറച്ചിലിന് ഇന്ന് സ്ത്രീകൾ തയ്യാറാകുന്നുണ്ട്. ജോലി സ്ഥലങ്ങളിലും പുറത്തും നേരിടുന്നതു പോലെ തന്നെ സ്വന്തം വീടിനകത്തും പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളെയും കുട്ടികളെയും കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു. അത്തരത്തിൽ വീട്ടിൽ നേടിടേണ്ടി വന്ന പീഡനത്തെക്കുറിച്ച് തുറന്നുപറയുകയാണ് ഒരു പെൺകുട്ടി.
സ്വന്തം അച്ഛനിൽ നിന്ന് തന്നെയാണ് അവൾക്ക് ദുരനുഭവം നേരിടേമ്ടി വന്നത്. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫേസ്‌ബുക്ക് പേജിലാണ് പെൺകുട്ടി തന്റെ അനുഭവം വിശദീകരിച്ചത്.
ഏഴു വയസുള്ളപ്പോഴാണ് ആദ്യമായി ഇത് നേരിടേണ്ടി വന്നതെന്ന് അവൾ പറയുന്നു. എല്ലാ രാത്രിയും ഒരു കൈ എന്റെ കാലുകൾക്കിടയിലൂടെയും മാറിടത്തിലൂടെയും ചലിക്കുന്നതായി അനുഭവപ്പെട്ടു. പിറ്റേന്ന് രാവിലെ സ്വകാര്യ ഭാഗങ്ങളിൽ വേദന തോന്നി. ശരിയല്ലാത്ത എന്തോ ഒരു കാര്യം സംഭവിച്ചതായി അവൾക്ക് മനസിലായി. പക്ഷേ പേടി കാരണം ഇക്കാര്യം ആരോടും പറഞ്ഞില്ല. രക്ഷിക്കേണ്ട അച്ഛൻ തന്നെ ചൂഷണം ചെയ്യുന്നുവെന്ന് അമ്മയോടും സഹോദരൻമാരോടും എങ്ങനെ പറയുമെന്നോർത്ത് എല്ലാം അടക്കിവച്ച. ഇക്കാര്യം തുറന്നുപറഞ്ഞാൽ കുടുംബം തകരുമെന്ന ഭീതിയും അവളെ ഉലച്ചു.
ഇത് അയാൾക്ക് കൂടുതൽ സൗകര്യമായി. എല്ലാ ദിവസവും രാത്രി അയാൾ മുറിയിൽ വരും. ഞാനിത് എല്ലാവരോടും പറയുമെന്ന് ഒരു ദിവസം അയാളോട് പറഞ്ഞു. നീ എന്താണ് പറയുക എന്ന് അയാൾ തിരിച്ചുചോദിച്ചു. അമ്മയെ ഓർത്ത് ഒന്നും പറഞ്ഞില്ല. എല്ലാ ദിവസവും പുലർച്ചെ അയാൾ എന്റെ മുറിയിലേക്ക് വരുന്നതെന്തിനെന്ന് ആരും അയാളോട് ചോദിച്ചില്ല എന്നും അവൾ പറയുന്നു.
അച്ഛനോടുള്ള വെറുപ്പും ദേഷ്യവും അവളെ വീട്ടിലെ വഴക്കാളിയായ പെൺകുട്ടിയാക്കി മാറ്റി. അച്ഛനോട് അവൾക്ക് ദേഷ്യമാണെന്ന് എല്ലാവരും കരുതി. എന്നാൽ അതിനുള്ള കാരണം മാത്രം ആരും തിരക്കിയില്ല. അച്ഛൻ എന്താണ് എന്നോട് ചെയ്യുന്നത് എന്ന് അമ്മയ്ക്ക് അറിയില്ല എന്ന് ഒരിക്കൽ അമ്മയോട് പറഞ്ഞു. എന്നാൽ ശാന്തമാകാനാണ് അമ്മ ആവശ്യപ്പെട്ടത്. പ്ല,സ് ടു കഴിഞ്ഞപ്പോൾ ഈ പീഡനത്തിൽ നിന്ന് രക്ഷ നേടാൻ ബംഗളുരുവിലേക്ക് പോയി. 11 വർഷത്തിന് ശേഷം ആദ്യമായി ഹോസ്റ്റൽ മുറിയിൽ സമ്മതമില്ലാതെ ഒരാൾ ശരീരത്തിൽ തൊടുന്നു എന്ന ഭയമില്ലാതെ അവൾ ഉറങ്ങി. പിന്നീട് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സ്വന്തമായി ഒരു ജോലി നേടി. കോളേജിൽ വച്ച് കാമുകനോട് പീഡനത്തെക്കുറിച്ച് പറഞ്ഞപ്പോൾ അവൻ ഉപേക്ഷിച്ചുപോയി. അപൂർവ്വമായി മാത്രം വീട്ടിൽ പോയിരുന്നെങ്കിലും കിട്ടുന്ന അവസരത്തിലും അയാൾ പഴയ സ്വഭാവം തുടർന്നു.
എന്നാൽ ഏതാനും മാസങ്ങൾക്ക് ശേഷം പെട്ടെന്ന് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. അച്ഛന് കൂടുതൽ ബഹുമാനം നൽകണമെന്ന് അമ്മ വിളിച്ചു പറഞ്ഞു. അതു കേട്ടതോടെ സകലും മറന്ന് അവൾ പൊട്ടിത്തെറിച്ചു. ഇതു വരെ അയാൾ ചെയ്തതെല്ലാം അവരോട് തുറന്നു പറഞ്ഞു. കാര്യമറിഞ്ഞ് സഹോദരൻമാരും ഞെട്ടി. സഹോദരൻമാരോട് അയാൾ കുറ്റമെല്ലാം ഏറ്റുപറഞ്ഞു. അവളുടെ അമ്മയെ പോലെ തന്നെയാണ് അവളെയും കണ്ടതെന്ന് അയാൾ പറഞ്ഞു. അന്ന് ഞാൻ ഉറക്കെ നിലവിളിച്ചു. പിന്നീട് ആ വീട്ടിൽ പോയിട്ടില്ലെന്നും അവൾ പറയുന്നു. പക്ഷേ ഇനി അയാളെ ഭയമില്ലെന്ന് അവൾ പറഞ്ഞു. എല്ലാവരും എല്ലാം മനസിക്കിയെന്നും അവൾ വ്യക്തമാക്കി.