ചൈന ഇന്ത്യ സംഘർഷം തുടരുന്നതിനിടെ ചൈനയ്ക്ക് കനത്ത തിരിച്ചടി നൽകിയിരിക്കുകയാണ് ഇന്ത്യ. ചൈനയുടെ ഉറക്കം കെടുത്തുന്ന ഒരു വമ്പൻ പദ്ധതിക്കാണ് ഇന്ത്യ തുടക്കമിടുന്നത്. ചൈനയുടെ അതിർത്തിക്ക് സമീപം പുതിയ ഹൈവേകൾ വരുന്നു. 2,178 കിലോമീറ്റർ നീളത്തിൽ ആറ് ഇടനാഴികളാണ് ചൈന അതിർത്തിയിൽ വരുന്നത് എന്നാണ് റിപ്പോർട്ടുകൾ.

china-india

അരുണാചൽ പ്രദേശിൽ റോഡ് ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി ദേശീയ പാത 15, ട്രാൻസ് അരുണാചൽ ഹൈവേകൾ (എൻഎച്ച് 13/എൻഎച്ച് 215 ) എന്നിവയ്ക്കായി കേന്ദ്രം അനുമതി നൽകിയിരിക്കുകയാണ്. ചൈനയുടെ അതിർത്തിക്ക് സമീപമുള്ള മേഖലകളിലാണ് പുതിയ ഹൈവേകൾ വരുന്നത്.