arrest-

കൊല്ലം: ചാത്തന്നൂർ, കൊട്ടിയം ഭാഗങ്ങളിൽ എക്‌സൈസ് നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി സ്‌കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ. കൊട്ടിയത്തെ സ്വകാര്യ സ്‌കൂൾ ബസ് ഡ്രൈവർ ആദിച്ചനല്ലൂർ സിതാര ജംഗ്ഷൻ ആനക്കുഴി കീഴതിൽ വീട്ടിൽ റഫീക്കാണ് (27) പിടിയിലായത്. ഇയാളിൽ നിന്ന് 4.658 ഗ്രാം എം.ഡി.എം.എയും 73ഗ്രാം കഞ്ചാവും കണ്ടെടുത്തു.

ഇയാളുടെ മൊബൈൽ ഫോണും എം.ഡി.എം.എ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന സിപ് കവറുകളും കണ്ടെടുത്തു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയതായി കൊല്ലം അസി. എക്‌സൈസ് കമ്മിഷണർ വി.റോബർട്ട് അറിയിച്ചു. ചാത്തന്നൂർ എക്‌സൈസ് ഇൻസ്‌പെക്ടർ എം.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫിസർമാരായ ആർ.ജി.വിനോദ്, എ.ഷിഹാബുദ്ദീൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഒ.എസ്.വിഷ്ണു, ജെ.ജ്യോതി, എം.വിഷ്ണു, എസ്.ദിവ്യ എന്നിവർ പങ്കെടുത്തു.