
ജീവൻ നഷ്ടമാകുന്ന ഒരു ദുർഘട ഘട്ടത്തിൽ തന്നെ രക്ഷിച്ച നാടിനെയും നാട്ടുകാരെയും തിരികെ സഹായിക്കാനൊരുങ്ങുകയാണ് ഒരു പത്തൊൻപതുകാരി. കഴിഞ്ഞവർഷം നദീവിനോദമായ റാഫ്റ്റിംഗിനിടെയാണ് ബ്രിട്ടീഷ് വംശജയായ അമേലി ഓസ്ബോൺ സ്മിത്ത് എന്ന പതിനെട്ടുകാരിയ്ക്ക് ആഫ്രിക്കൻ രാജ്യമായ സാംബിയയിൽ വച്ച് വലിയ അപകടമുണ്ടായത്. ഒരു മുതല അമേലിയെ പിടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. അപകടത്തിൽ നിന്നും അമേലിയെ സുഹൃത്ത് രക്ഷിച്ചു. നാട്ടുകാർ ചേർന്ന് അവളെ എയർലിഫ്റ്റിലൂടെ ലുസാക്കയിലേക്കും അവിടെ നിന്ന് ലണ്ടനിലേക്കും എത്തിച്ചു. അവിടെ ഏഴോളം ശസ്ത്രക്രിയക്ക് വിധേയമാക്കി.
തനിക്ക് ചികിത്സാ സഹായം ചെയ്ത സാംബിയയിലെ ഭാവി തലമുറയ്ക്ക് ഒരു നല്ല നാളെയുണ്ടാകാൻ ഒരു സ്കൂൾ നിർമ്മിച്ച് നൽകി പ്രത്യുപകാരം ചെയ്യാൻ അമേലി തീരുമാനിച്ചു. ഇപ്പോൾ ഡർഹാം യൂണിവേഴ്സിറ്റിയിൽ സെെക്കോളജി പഠിക്കുന്ന അമേലി മാദ്ധ്യമ അഭിമുഖങ്ങളിലൂടെയും ഇന്റർനാഷണൽ സംഘടനകളിലുടെയും 38 ലക്ഷത്തോളം സ്വരൂപിച്ച് സ്കൂൾ പ്രവർത്തനത്തിന് നൽകി. 100 ഓളം കൂട്ടികളുടെ ഭാവിയാണ് ഈ സ്കൂൾ.
I wanted to turn a negative into a positive
— Kay Burley (@KayBurley) May 25, 2022
Here's campaigner Amelie Osborn-Smith on why she's helping to build a school in Zambia#KayBurley MT pic.twitter.com/KGyz0ImeaL