mammootty-food

ഫാസ്റ്റ് ഫുഡ് സംസ്കാരത്തിൽ തീൻമേശയൊഴിഞ്ഞ മില്ലറ്റുകൾ അഥവാ ചെറുധാന്യങ്ങൾ വീണ്ടും തിരികെയെത്തുന്നു. ഷുഗറും കൊളസ്ട്രോളുമൊക്കെയായി കേരളീയസമൂഹം രോഗാതുരമാകുമ്പോൾ പ്രതിരോധ മാർഗമാവുകയാണ് മില്ലറ്റ് ഭക്ഷണശീലം.

2023 യു.എൻ ചെറുധാന്യ വർഷമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി സംസ്ഥാന സർക്കാരും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ മില്ലറ്റ് ഭക്ഷണശീലത്തിലേക്ക് മലയാളിയെ മടക്കികൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ്.

പ്രോട്ടീൻ, ഫൈബർ, ആന്റി ഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ തുടങ്ങിയവ ധാരാളമായുള്ള മില്ലറ്റുകൾ അമിതവണ്ണം, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളെയും ചെറുക്കും.

അപ്പം, ദോശ, ഇഡലി, പായസം, പുലാവ്, ഹല്‍വ, മുതിര തോരൻ, സൂപ്പ്, ഇല അട, ഇലയപ്പം, കേക്ക്, ലഡു, ജ്യൂസ്, ബർഫി, എള്ളുണ്ട, ഉപ്പുമാവ്, പുഡിംഗ് തുടങ്ങിയ ഏതു വിഭവങ്ങളും മില്ലറ്റുകൊണ്ട് തയ്യാറാക്കാം.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൂടുതലായും ഉത്പാദിപ്പിക്കുന്ന മില്ലറ്റുകളിൽ ചിലത് കേരളത്തിലും കൃഷിചെയ്ത് തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ പല സ്ഥലങ്ങളിലും ഷോപ്പുകളിൽ മില്ലറ്റുകൾ ലഭ്യമാണ്.

മനുഷ്യ ശരീരത്തിന് ഗുണകരം

1. മില്ലറ്റുകൾ പോഷകസമൃദ്ധം

2. ഗ്ളൂട്ടൺ രഹിതമായ മില്ലറ്റുകൾ അസിഡിറ്റി ഉണ്ടാക്കില്ല

3. മില്ലറ്റിലെ നിയാസിൻ കൊളസ്ട്രോൾ കുറയ്ക്കും

4. വൻകുടലിലെ ജലാംശം നിലനിറുത്തി മലബന്ധനം തടയും

5. സീലിയാക് രോഗികൾക്ക് ഗുണകരം

6. സ്ഥൂല - സൂക്ഷ്മ പോഷകങ്ങളും നാരുകളും അടങ്ങിയിട്ടുണ്ട്

7. പ്രോട്ടീൻ, ഫൈറ്റോ കെമിക്കൽസിന്റെ ഉറവിടം

8. ഫോസ്ഫറസും ഇരുമ്പും ധാരാളം

9. ആന്റി ഓക്സിഡന്റ് ഗുണങ്ങളുമുണ്ട്

10. അകാല വാർദ്ധക്യവും രോഗങ്ങളും തടയും

സാധാരണ മില്ലറ്റുകൾ

 മണിച്ചോളം

 ബാജ്റ

 റാഗി

 തിന

 വരഗ്

 പനി വരഗ്

 കടവപ്പുല്ല്

 ചാമ