mammootty-dulqar-salman

മമ്മൂട്ടിയുടെ സൗന്ദര്യത്തെ കുറിച്ച് കൂടുതൽ വർണനകളുടെ ആവശ്യമില്ലല്ലോ? സൗന്ദര്യത്തിലും ആരോഗ്യത്തിലും ലോകത്തുള്ള ഏതൊരു നടനും മുമ്പിൽ തന്നെയാണ് മമ്മൂട്ടി. എന്നാൽ മമ്മൂട്ടിയേക്കാൾ സൗന്ദര്യമുള്ളൊരാൾ അദ്ദേഹത്തിന്റെ കുടുംബത്തിലുണ്ടായിരുന്നു എന്ന് നിങ്ങൾക്ക് അറിയുമോ? അത് പറയുന്നത് സാക്ഷാൽ ദുൽഖർ സൽമാൻ ആണ്. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു കുടുംബത്തെ കുറിച്ച് ഇതുവരെയും പറയാത്ത ചില വിശേഷങ്ങൾ ദുൽഖർ വെളിപ്പെടുത്തിയത്.

''വാപ്പച്ചി വളരെ സുന്ദരനാണ്. എന്നാൽ അതിനേക്കാൾ സുന്ദരനായിരുന്നു എന്റെ മുത്തച്ഛൻ. ശരിക്കുമൊരു പേർഷ്യൻ നായകന്റെ ഛായ ഉണ്ടായിരുന്നു അദ്ദേഹത്തിന്. സൗന്ദര്യത്തിന്റെ കാര്യത്തിൽ അവർ രണ്ടുപേരുമായിട്ടും എന്നെ ഒരിക്കലും താരതമ്യം ചെയ്യാൻ കഴിയില്ല. ഞാൻ അത്രത്തോളം സുന്ദരനാണെന്ന് എനിക്ക് തോന്നിയിട്ടില്ല''.

മമ്മൂട്ടിയുടെ മകനാണ് എന്നതിൽ വളരെയെധികം അഭിമാനിക്കുന്ന ആളാണ് താൻ. അങ്ങനെ കേൾക്കുന്നതാണ് സന്തോഷം. എന്നാൽ തന്റെ നേട്ടങ്ങളിൽ അച്ഛനെന്ന നിലയിൽ അഭിമാനിക്കാം എന്ന് അദ്ദേഹത്തോട് ആരെങ്കിലും പറയുമ്പോൾ അത് തനിക്ക് ഏറെ സന്തോഷം നൽകാറുണ്ടെന്നും ദുൽഖർ പറയുന്നു.