modi

ന്യൂഡൽഹി: ജനങ്ങളുടെ സുരക്ഷയ്ക്കായി കേന്ദ്ര അന്വേഷണ ഏജൻസികളുമായി സംസ്ഥാനങ്ങൾ സഹകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധാരണക്കാരുടെ സുരക്ഷയ്ക്കായി യോജിച്ച് പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. കുറ്റകൃത്യങ്ങൾ തടയേണ്ടത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹരിയാനയിൽ നടക്കുന്ന ആഭ്യന്തര മന്ത്രിമാരുടെ ദ്വിദിന ചിന്തൻ ശിബിരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു രാജ്യം ഒരു പൊലീസ് എന്ന രീതിയിൽ മാറണം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും പൊലീസുകാർക്ക് ഒരേ യൂണിഫോം എന്ന നിർദേശവും പ്രധാനമന്ത്രി മുന്നോട്ടുവച്ചു. 5ജിയുടെ വരവോടെ സൈബർ സുരക്ഷയിൽ കൂടുതൽ ജാഗ്രത വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

During COVID Police's reputation improved. They were helping the needy, arranging essentials, risking their own lives. They did not lack in dutifulness. The need is to maintain a good perception. For this, inspiring Police force, planning for it & guiding them should continue: PM pic.twitter.com/S4H7HaJISa

— ANI (@ANI) October 28, 2022

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും 16 സംസ്ഥാനങ്ങളിലെ ആഭ്യന്തര മന്ത്രിമാരും പങ്കെടുത്തു. സൈബർ കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് വ്യാപനം, അതിർത്തി കടന്നുള്ള ആക്രമണങ്ങൾ എന്നിവ നേരിടാനായാണ് ചിന്തൻ ശിബിരം സംഘടിപ്പിക്കുന്നതെന്ന് കഴിഞ്ഞ ദിവസം അമിത് ഷാ പറഞ്ഞിരുന്നു.