
തിയേറ്ററുകളിൽ കൊടുങ്കാറ്റായി തുടരുന്ന റിഷഭ് ഷെട്ടി നായകനായി കന്നട ചിത്രം കാന്താര 200 കോടി ക്ളബിൽ. വിജയാഘോഷത്തിന്റെ ഭാഗമായി റിഷഭ് ഷെട്ടി കൊച്ചിക്ക് ആവേശമാവാൻ എത്തി. ഹോട്ടൽ ലുലു മാരിയറ്റിൽ പത്രസമ്മേളനത്തിൽ അണിയറ പ്രവർത്തകരോടൊപ്പം പങ്കെടുത്തു. കാന്താരയുടെ മലയാള പതിപ്പ് മികച്ച പ്രതികരണമാണ് നേടുന്നത്. റിഷഭ് ഷെട്ടി തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. കെ.ജി.എഫ് നിർമ്മാതാക്കളായ ഹൊംബാലെ ഫിലിംസ് നിർമ്മിച്ച ചിത്രത്തിന് 19-ാം നൂറ്റാണ്ടാണ് പശ്ചാത്തലം. കിഷോർ, അച്യുത് കുമാർ, സമ്പാദ് ഷെട്ടി, ഷനിൽ ഗുരു. മാനസി സുധീർ, നവീൻ ഡി. പട്ടീൽ, സ്വരാജ് ഷെട്ടി, പ്രദീപ് ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. സെപ്തംബർ 30ന് റിലീസ് ചെയ്ത ചിത്രം 11 ദിവസംകൊണ്ട് കർണാടകത്തിൽനിന്ന് 60 കോടി വരെ നേടിയിരുന്നു. ഒക്ടോബർ 20 നാണ് മലയാളം പതിപ്പ് റിലീസ് ചെയ്തത്. പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് വിതരണം.