
പ്രശസ്ത ചലച്ചിത്ര താരം തെസ്‌നി ഖാൻ ആദ്യമായി കഥയും സംവിധാനവും നിർവഹിക്കുന്ന ഹ്രസ്വചിത്രം ഇസ്തിരി സൈന മൂവീസ് ഒ.ടി.ടി പ്ളാറ്റ് ഫോമിലൂടെ റിലീസ് ചെയ്തു.സന്ധ്യ അയ്യർ, സ്നേഹ വിജയൻ, ആരോമൽ, ബിന്ദു വരാപ്പുഴ, സുജിത്, ധന്യ നാഥ്, ജയരാജ് സെഞ്ച്വറി എന്നിവരാണ് പ്രധാന താരങ്ങൾ.ഡ്രീം ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ജയരാജ്, ഷിനോദ് എന്നിവർ ചേർന്ന് എഴുതുന്നു.പ്രവിരാജ് വി നായർ ആണ് ഛായാഗ്രഹണം .സജിത ദേവസ്യ എഴുതിയ വരികൾക്ക് വിനായക് പ്രസാദ് സംഗീതം പകരുന്നു.,പ്രൊഡക്ഷൻ കൺട്രോളർ-റിച്ചാർഡ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഷമീജ് കൊയിലാണ്ടി, അസോസിയേറ്റ് ഡയറക്ടർ-ജോമാൻ ജോഷി തിട്ടയിൽ, എഡിറ്റർ-ഷമീർ,പി .ആർ. ഒ എ .എസ് ദിനേശ്.