poetry

​കുഞ്ഞുങ്ങൾ പാട്ടുപാടുന്നതും കഥ പറയുന്നതുമൊക്കെ നമ്മൾ ആസ്വദിക്കാറുണ്ട്. അത്തരത്തിൽ ഒരു നാലാം ക്ലാസുകാരൻ തന്റെ അമ്മയെക്കുറിച്ചെഴുതിയ ഒരു കവിതയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അമ്മ തന്നെയാണ് കവിത സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

'മുള്ളുള്ള തണ്ടിലെ റോസാപ്പൂവ് പോലെ സുന്ദരിയാണ് നീ. കാരണം ചിലപ്പോൾ അമ്മയ്ക്ക് ദേഷ്യം വരും' എന്നാണ് കുട്ടിയുടെ കവിത. ഇത് വായിച്ച് നിരവധി പേരാണ് കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഒന്നര ലക്ഷത്തോളം പേരാണ് പോസ്റ്റ് ലൈക്ക് ചെയ്‌തിരിക്കുന്നത്.

12600 പേരാണ് പോസ്റ്റ് റീട്വീറ്റ് ചെയ്തത്. ഇതിനുമുമ്പും കുട്ടി കവിത എഴുതിയിട്ടുണ്ട്. "കവിത എഴുതാൻ എനിക്ക് ഒരു ആശയം ഉണ്ടായിരുന്നു, പക്ഷേ ഇപ്പോൾ അത് എന്റെ മനസിൽ നിന്ന് മാറി വീടിന് ചുറ്റും അലഞ്ഞുനടക്കുന്നു."- എന്നായിരുന്നു കൊച്ചുമിടുക്കന്റെ ആദ്യത്തെ കവിത.

poetry