
ദിലീപിനെ നായകനാക്കി വിയാൻ വിഷ്ണു സംവിധാനം ചെയ്യുന്ന പറക്കും പപ്പൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.‘ഒരു ലോക്കൽ സൂപ്പര്‍ ഹീറോ’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും.റാഫി തിരക്കഥ ഒരുക്കുന്ന ചിത്രം പറക്കാനുള്ള ശക്തി നേടുന്ന ഒരു ഗ്രാമത്തിലെ സാധാരണക്കാരന്റെ കഥയാണ് പറയുന്നത്. തമിഴകത്തെ അനിരുദ്ധ് ആണ് സംഗീത സംവിധാനം. ദിലീപിന്റെ ഗ്രാൻഡ് പ്രൊഡക്ഷൻസും കാർണിവൽ മോഷൻ പിക്‌ചേഴ്‌സും ചേർന്നാണ് നിർമാണം.2018 ക്രിസ്തുമസ് ദിനത്തിലാണ് പറക്കും പപ്പൻ പ്രഖ്യാപിച്ചത്. എന്നാൽ പല കാരണത്താൽ ചിത്രീകരണം നീണ്ടുപോകുക ആയിരുന്നു.അതേസമയം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്ര ആണ് ചിത്രീകരണം പുരോഗമിക്കുന്ന ദിലീപ് ചിത്രം. തമന്ന ആണ് നായിക.