
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com
2022 ഒക്ടോബർ 29 - 1198 തുലാം 12 ശനിയാഴ്ച . (പുലർന്ന ശേഷം 9 മണി 5 മിനിറ്റ് 7 സെക്കന്റ് വരെ കേട്ട നക്ഷത്രം ശേഷം മൂലം നക്ഷത്രം )
അശ്വതി: ഗൃഹാന്തരീക്ഷത്തിൽ പ്രശ്നങ്ങൾ ഉടലെടുക്കാം. ലഹരിവസ്തുക്കളിൽ താല്പര്യം വർദ്ധിക്കും. മേലുദ്യോഗസ്ഥരുടെ അപ്രീതി സമ്പാദിക്കും. പണമിടപാടുകളിൽ കൃത്യത പാലിക്കുവാൻ കഴിയാതെ വരും, കാലാവസ്ഥാജന്യ രോഗ സാദ്ധ്യത.
ഭരണി: മാനസികമായി നിരാശ വർദ്ധിക്കും, ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകും. തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ മൂലം അസ്വസ്ഥതകൾ, എല്ലാ കാര്യത്തിലും ശ്രദ്ധയോടെ മാത്രം ഇടപെടുക.
കാർത്തിക: അനാവശ്യ കൂട്ടുകെട്ടുകൾ മൂലം ആപത്തിൽപ്പെടാൻ സാദ്ധ്യത, വിദ്യാർത്ഥികൾക്ക് അലസത വർദ്ധിക്കും,പഠനത്തിൽ ശ്രദ്ധ കുറയും, ഉദരസംബന്ധമായ അസുഖങ്ങൾ പിടിപെടാനിടയുണ്ട്, വാഹനയാത്രകളിൽ ശ്രദ്ധ പുലർത്തുക.
രോഹിണി: സഹപ്രവർത്തകർ കാരണം മനോവിഷമം നേരിടും. വിദേശ ജോലിയിൽ പ്രശ്നങ്ങൾ ഉടലെടുക്കും. കർമ്മ രംഗത്ത് ശത്രുക്കളുടെ ശല്യമുണ്ടാകും, സ്ത്രീജനങ്ങൾ മുഖേന കലഹം ഉണ്ടാകാനിടയുണ്ട്.
മകയിരം: തൊഴിലുമായി ബന്ധപ്പെട്ട് അധിക യാത്രകൾ വേണ്ടിവരും. പിതാവിനോ പിതൃ സ്ഥാനീയർക്കോ അരിഷ്ടതകൾ ഉണ്ടാകും. അസ്ഥി സംബന്ധമായ രോഗങ്ങൾ പിടിപെടും, സൗഹൃദങ്ങളിൽ ഉലച്ചിൽ തട്ടാതെ ശ്രദ്ധിക്കുക.
തിരുവാതിര: പൊതു പ്രവർത്തകർ അനാവശ്യമായ ആരോപണങ്ങൾ മൂലം വിഷമിക്കും. ഔദ്യോഗിക കർത്തവ്യങ്ങളിൽ നിന്നു വിട്ടു നിന്നിരുന്നവർക്ക് തിരികെ ജോലികളിൽ പ്രവേശിക്കുവാൻ സാധിക്കും. ബന്ധുക്കളിൽ നിന്നും ഗുണാനുഭങ്ങൾ ഉണ്ടാകും.
പുണർതം: ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ വിജയിക്കുവാൻ സാധിക്കും. ജീവിതത്തിലെ ചില പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളും. ധനപരമായും തൊഴിൽപരമായും നിലനിന്നിരുന്ന ബുദ്ധിമുട്ടുകൾ പൂർണമായും വിട്ടൊഴിയും.
പൂയം: ആദ്ധ്യാത്മിക വിഷയങ്ങളിൽ താൽപര്യം വർദ്ധിക്കും. തൊഴിലിനായുള്ള പരിശ്രമങ്ങളിൽ മികച്ച വിജയം കൈവരിക്കും, തൊഴിലുമായി ബന്ധപ്പെട്ട് നിരവധി ദീർഘയാത്രകൾ വേണ്ടിവരും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. സുഹൃദ് ബന്ധം മുഖേന ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകും.
ആയില്യം: ജോലിയിൽ പ്രശ്നങ്ങൾ ഉടലെടുക്കും. കർമ്മ രംഗത്ത് ശത്രുക്കളുടെ ശല്യമുണ്ടാകുമെങ്കിലും അവയെല്ലാം അതിജീവിക്കും. അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടാതെ ശ്രദ്ധിക്കുക. പിതൃസ്വത്ത് ലഭിക്കുകയോ പിതാവിൽ നിന്ന് ഗുണാനുഭവങ്ങൾ ഉണ്ടാവുകയോ ചെയ്യും.
മകം: ആരോഗ്യ കാര്യത്തിൽ അധിക ശ്രദ്ധ പുലർത്തുക, അനാവശ്യ ചിന്തകൾ മനസിൽ നിന്ന് വിട്ടൊഴിയും. പ്രവർത്തനപരമമായ ബുദ്ധിമുട്ടുകളിൽ നിന്ന് മോചനം. പൈതൃക സ്വത്തിന്റെ അനുഭവം ഉണ്ടാവും, തൊഴിൽ രംഗത്ത് മികവോടെ മുന്നേറും, രോഗ ശമനമുണ്ടാകും.
പൂരം: പല തീരുമാനങ്ങളും നീട്ടി വയ്‌ക്കേണ്ടി വരും. വാക്കു തർക്കങ്ങളിൽ ഏർപ്പെട്ട് അപമാനം ഉണ്ടാകും. അപരിചിതരിൽ നിന്നുള്ള ചതിവുകൾ നേരിടുവാൻ സാദ്ധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക, വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വർദ്ധിക്കും.
ഉത്രം: വിലപ്പെട്ട രേഖകൾ കൈമോശം വരാനിടയുണ്ട്. കഴിയുന്നതും ദീർഘയാത്രകൾ ഒഴിവാക്കുക, ബന്ധുജന സഹായത്തിന് ശ്രമിച്ചാൽ വിജയിക്കുകയില്ല. സഹായ വാഗ്ദ്ധാനങ്ങളിൽ നിന്ന് സുഹൃത്തുക്കൾ പിൻവാങ്ങും.
അത്തം: കുടുംബ സുഹൃത്തുക്കളിൽ നിന്നുള്ള പെരുമാറ്റം വിഷമങ്ങൾ സൃഷ്ടിക്കും. വ്യവഹാരങ്ങളിൽ തിരിച്ചടി ഉണ്ടായേക്കാം. ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ വിജയിക്കുവാൻ കഠിനശ്രമം വേണ്ടിവരും. ബുദ്ധിമുട്ടു നിറഞ്ഞ യാത്രകൾ നടത്തേണ്ടിവരും.
ചിത്തിര: അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടാതെ ശ്രദ്ധിക്കുക. ബന്ധുജനങ്ങൾ സംസാരം കൊണ്ട് മനസിനെ മുറിപ്പെടുത്തും, സ്വന്തം പ്രവർത്തന ഫലമായി അപവാദം കേൾക്കേണ്ടതായി വരും, അന്യ സ്ത്രീജനങ്ങൾക്ക് വാഗ്ദ്ധാനങ്ങൾ നൽകുമ്പോൾ ശ്രദ്ധിക്കുക.
ചോതി: അപവാദങ്ങളിൽ അകപ്പെടാതെ ശ്രദ്ധിക്കുക. മാതാപിതാക്കളുമായി അഭിപ്രായ ഭിന്നത ഉണ്ടായേക്കാം. ലഹരി വസ്തുക്കളിൽ നിന്ന് മുക്തി നേടണം. സാമ്പത്തിക അച്ചടക്കം പാലിക്കുവാൻ കഴിയാതെ വരും.
വിശാഖം: കുടുംബത്തിൽ സ്ത്രീജനങ്ങൾ മുഖേന കലഹങ്ങൾക്ക് സാദ്ധ്യത. ബന്ധുജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും,ജീവിതപങ്കാളിക്ക് രോഗാരിഷ്ടതകൾക്ക് സാദ്ധ്യത. ഇഷ്ടപ്പെടാത്ത കാര്യങ്ങളിൽ ഇടപെടേണ്ടിവരും.
അനിഴം: ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ വർദ്ധിക്കും. തൊഴിൽ പരമായ സ്ഥലംമാറ്റം ഉണ്ടാകും. ഉറ്റ സുഹൃത്തിന്റെ ഇടപെടൽ മൂലം നേട്ടങ്ങൾ. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. ആരോഗ്യപരമായ വിഷമതകൾ ശമിക്കും.
തൃക്കേട്ട: ഗൃഹത്തിൽ ശാന്തത കൈവരും. കലാരംഗത്ത് മികച്ച നേട്ടം. ബന്ധു ഗൃഹങ്ങളിൽ മംഗള കർമ്മങ്ങൾ നടക്കും. ബന്ധു ജനങ്ങളുമായി കൂടുതൽ അടുത്തു പെരുമാറും. നഷ്ടപ്പെട്ടെന്ന് കരുതിയിരുന്ന വസ്തുക്കൾ തിരികെ ലഭിക്കും.
മൂലം: തൊഴിലിൽ നല്ല മാറ്റങ്ങൾ നേട്ടങ്ങൾ എന്നിവയുണ്ടാകും. മാനസിക സന്തോഷം വർദ്ധിക്കും. സാമ്പത്തിക ബാധ്യതകൾ കുറയ്ക്കാൻ കഴിയും. വിദേശ ജോലിക്കുള്ള ശ്രമത്തിൽ വിജയിക്കും. ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം, ഇഷ്ടസ്ഥാന ലബ്ധി എന്നിവയുണ്ടാകും.
പൂരാടം:. ഉപഹാരങ്ങൾ ലഭിക്കുവാൻ ഇടയുണ്ട്. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങൾ സാധിക്കും. വിദേശത്തുനിന്ന് നാട്ടിൽ തിരിച്ചെത്തും. സാമ്പത്തികമായി ഉണ്ടായിരുന്ന വിഷമതകൾ ശമിക്കും, പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും.
ഉത്രാടം: സർക്കാർ ജീവനക്കാർക്ക് തടസപ്പെട്ടു കിടന്നിരുന്ന പ്രൊമോഷൻ ലഭിക്കും. ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂവിൽ നേട്ടം കൈവരിക്കും. ഭാര്യാ ഭർത്തൃബന്ധത്തിൽ നില നിന്നിരുന്ന പ്രശ്നങ്ങൾ ശമിക്കും. സ്വത്തു സംബന്ധമായ തർക്കത്തിൽ തീരുമാനം.
തിരുവോണം: അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന തർക്കങ്ങൾ അവസാനിക്കും, സകുടുംബം യാത്രകൾ നടത്തും.ആരോഗ്യപരമായ വിഷമതകൾ ശമിക്കും. കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങൾ. ബന്ധുജന സഹായം വഴി സാമ്പത്തിക വിഷമതകൾ മറികടക്കും.
അവിട്ടം: ബന്ധുക്കളിൽ നിന്നുള്ള അകൽച്ച അവസാനിക്കും, ശാരീരിക സുഖം അനുഭവത്തിൽ വരും. ഉദ്ദിഷ്ട കാര്യ സാദ്ധ്യത്തിനുള്ള തടസങ്ങൾ മറികടക്കും.
ചതയം: പ്രേമവിവാഹത്തിന് ആഗ്രഹിക്കുന്നവർക്ക് വീട്ടുകാരിൽ നിന്നും അനുകൂല മറുപടി ലഭിക്കും.വ്യവഹാരങ്ങളിൽ വിജയിക്കും. ആത്മധൈര്യം വർദ്ധിക്കും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ വിട്ടൊഴിയും.
പൂരുരുട്ടാതി: ദാമ്പത്യ ജീവിതം സന്തോഷ പ്രദമായിരിക്കും. ദ്രവ്യലാഭത്തിന് സാദ്ധ്യത. ഗൃഹത്തിൽ ശാന്തത കൈവരും. കലാരംഗത്ത് മികച്ച നേട്ടം. യാത്രകൾ വഴി നേട്ടം, മാനസികമായി നിലനിന്നിരുന്ന സംഘർഷം അയയും. ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശനം ലഭിക്കും.
ഉത്രട്ടാതി: അധികാരികളിൽ നിന്ന് അനുകൂല തീരുമാനം ലഭിക്കും, ഉദ്യോഗാർത്ഥികൾക്ക് അനുകൂല ഉത്തരവുകൾ ലഭിക്കാം, തൊഴിൽ പരമമായ മേന്മയുണ്ടാവും, കടങ്ങൾ വീട്ടുവാൻ സാധിക്കും. മനസിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും.
രേവതി: ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന അസ്വസ്ഥതകൾ ശമിക്കും. വ്യവഹാരങ്ങളിൽ വിജയംനേടും. മേലുദ്യോഗസ്ഥരിൽ നിന്ന് പ്രശംസ ലഭിക്കും. ഭൂമിയിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം,മാനസികമായ സന്തുഷ്ടി അനുഭവപ്പെടും. ആരോഗ്യപരമായി അനുകൂല സമയമാണ്. വിവാഹം വാക്കാൽ ഉറപ്പിക്കും.