
അപ്രതീക്ഷിതമായി കയറിവരുന്ന അതിഥിയാണ് ഭാഗ്യമെന്ന് ചിലർ പറയാറുണ്ട്. അത്തരത്തിലൊരു ഭാഗ്യം ലോട്ടറിയുടെ രൂപത്തിൽ കനിഞ്ഞിരിക്കുകയാണ്. ഒരു കുടുംബത്തിലെ തന്നെ മൂന്ന് പേർക്കാണ് വൻ തുക ലോട്ടറി അടിച്ചത്. സംഭവം അമേരിക്കയിൽ ആണെന്ന് മാത്രം. 41 ലക്ഷം വീതമാണ് സമ്മാനത്തുക.
അമേരിക്കയിലെ മേരിലാൻഡിൽ നിന്നുള്ളവരാണ് ഭാഗ്യവാന്മാർ. 61കാരനായ വീട്ടുടമസ്ഥനും അദ്ദേഹത്തിന്റെ 31കാരൻ മകനും 28കാരി മകൾക്കുമാണ് ഭാഗ്യം കടാക്ഷിച്ചത്. 5-3-8-3-4 എന്നിങ്ങനെയുള്ള സീരിസിലാണ് സമ്മാനമടിച്ചത്.
സമ്മാനത്തുക കിട്ടിയാലുടൻ തന്നെ എന്തുചെയ്യണമെന്നത് സംബന്ധിച്ച് മൂവർക്കും ഇപ്പോഴേ പ്ളാനുണ്ട്. ഒരാൾ വീട് പണിയാനാണ് ആഗ്രഹിക്കുന്നത്. മറ്റു രണ്ടുപേരും വിവിധ ഓഹരികളിൽ നിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്.