fastest-shoes

ലോകത്തിലെ ഏറ്റവും വലിയ ഷൂ അവതരിച്ചിരിക്കുകയാണ്. നടത്തത്തിന്റെ വേഗത 250 ശതമാനം കണ്ട് വർദ്ധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പെൻസിൽവാനിയ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനി ഷിഫ്റ്റ് റോബോട്ടിക്സ് വികസിപ്പിച്ചെടുത്ത ഈ ഷൂ വിന്റെ വില കേട്ടാൽ പക്ഷേ ആരും ഞെട്ടും. ഒരു ലക്ഷം രൂപയാണ് ഈ പറക്കും ഷൂവിന്റെ വില.

fastest-shoes

ഒറ്റത്തവണ ചാർജ്ജ് ചെയ്താൽ പതിനൊന്ന് കിലോമീറ്റർ വേഗതയും ഏകദേശം 10 കിലോമീറ്റർ റേഞ്ചും കമ്പനി വാഗ്ദ്ധാനം ചെയ്യുന്നുണ്ട്. റോളർബ്ലേഡ് വീലുകളുള്ള ഷൂവിൽ നിഷ്‌പ്രയാസം ദൂരം താണ്ടാനാവും. തങ്ങളുടെ പുതിയ ഉത്പന്നമായ സ്ട്രാപ്പ്ഓൺ മൂൺവാക്കേഴ്സ് പാദരക്ഷകൾ നടപ്പാതയിൽ വിപ്ലവം സൃഷ്ടിക്കുമെന്നാണ് കമ്പനി സ്ഥാപകൻ ഷുഞ്ജി ഷാങ് പറയുന്നത്.

കേവലം ഒരു മൈൽ മാത്രം അകലെയുള്ള ഓഫീസിലേക്ക് നടന്ന് പോയാലെന്ത് എന്ന ആശയത്തിൽ നിന്നുമാണ് ഈ ഉത്പന്നം സൃഷ്ടിച്ചതെന്ന് സ്പിൻഓഫ് സ്റ്റാർട്ടപ്പിന്റെ വെബ്‌സൈറ്റ് പറയുന്നു. ഈ ഷൂ ധരിച്ച് നടക്കാൻ പ്രാക്ടീസ് ചെയ്യേണ്ട ആവശ്യം ഇല്ല. ഒരു 300വാട്ട് ഇലക്ട്രിക് മോട്ടോറാണ് ഷൂവിന്റെ ചക്രങ്ങൾക്ക് പവർ നൽകുന്നത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ ഷൂസ് സ്വന്തമാക്കാൻ 1,399 ഡോളർ നൽകേണ്ടി വരും.