
തിരുവനന്തപുരം: ഒമ്പതാമത് ജി സ്മാരക പുരസ്കാരത്തിന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അർഹനായി. സ്വാതന്ത്ര്യ സമരസേനാനിയും മദ്ധ്യതിരുവിതാംകൂറിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകരിൽ പ്രമുഖനും പ്രഥമ കേരള നിയമസഭാംഗവുമായിരുന്ന ജി.കാർത്തികേയന്റെ സ്മരണാർത്ഥം കരുനാഗപ്പള്ളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജി.കാർത്തികേയൻ ഫൗണ്ടേഷനാണ് പുരസ്കാരം നൽകുന്നത്.
ഡിസംബർ രണ്ടിന് വൈകിട്ട് 5ന് കരുനാഗപ്പള്ളിയിൽ നടക്കുന്ന ചടങ്ങിൽ 11,111 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്ക്കാരം കാനത്തിന് സമർപ്പിക്കും.രാജാജി മാത്യു തോമസ്, വി.എസ്. രാജേഷ്, ബൈജു ചന്ദ്രൻ എന്നിവർ അംഗങ്ങളായ ജൂറിയാണ് അവാർഡ് നിർണയിച്ചത്.