
മോസ്കോ : വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നവംബർ 8ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്‌റോവുമായി മോസ്കോയിൽ കൂടിക്കാഴ്ച നടത്തുമെന്ന് റഷ്യ അറിയിച്ചു. ഉഭയകക്ഷി ബന്ധങ്ങളെയും അന്താരാഷ്ട്ര സംഭവവികാസങ്ങളെയും പറ്റിയാണ് ഇരുവരും ചർച്ച നടത്തുകയെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ പറഞ്ഞു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.