എെശ്വര്യ ലക്ഷ്മി എന്ന അഭിനേത്രിയുടെ മികച്ച പ്രകടനത്താൽ സമ്പന്നം

mm

മനോഹരമായ മുത്തശി കഥയുടെ രൂപത്തിൽ ആരംഭിക്കുന്ന കുമാരി.ഇല്ലിമല ചാത്തന്റെ ശാപം കിട്ടിയ നാടിന്റെ കഥ. ഇല്ലിമല ഗ്രാമത്തിലെ കാഞ്ചിരംകാട്ടെ ഇളയതമ്പുരാൻ വേളി കഴിച്ചുകൊണ്ടുവരുന്നതോടെ കുമാരിയുടെ പുതു ജീവിതം ആരംഭിക്കുന്നു. ഒരു ഭ്രാന്തൻ തമ്പുരാനെ വേളി കഴിപ്പിച്ചതിന്റെ പേരിൽ ഒറ്റപ്പെടലുകൾ നേരിടുന്നതാണ് കുമാരിയുടെ ജീവിതം. എെശ്വര്യ ലക്ഷ്മി എന്ന അഭിനേത്രി കുമാരിയായി ആദ്യാവസാനം നിറഞ്ഞു നിൽക്കുന്നു.നിർമൽ സഹദേവ് എന്ന സംവിധായകന്റെ കൈയൊപ്പ് പതിഞ്ഞ കുമാരി പ്രേക്ഷകർക്ക് ഫാന്റസിയും ഭയവും ഒരേപോലെ നിറയ്ക്കുന്നു. അധികാരമോഹം തലക്കുപിടിച്ച് ഭ്രാന്തൻ തമ്പുരാനായി ഷൈൻ ടോം ചാക്കോ നിറഞ്ഞു നിൽക്കുന്നു.എെശ്വര്യ ലക്ഷമിക്കും ഷൈൻ ടോം ചാക്കോയ്ക്കും മികച്ച പ്രകടനവുമായി സുരഭി ലക്ഷ്മിയുണ്ട്.സ്ഫടികം ജോർജ് എന്ന നടന്റെ അഭിനയ സാധ്യത സംവിധായകൻ നിർമൽ സഹദേവ് നന്നായി ഉപയോഗിച്ചിട്ടുണ്ട്.ജിജോ ജോൺ, തൻവിറാം , സ്വാസിക, രാഹുൽ മാധവ്, ശിവജിത്ത് നമ്പ്യാർ, ശ്രുതി മേനോൻ എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.ജേക്സ് ബിജോയ് ഒരുക്കിയ പശ്ചാത്തല സംഗീതം ആ കാലഘട്ടത്തെ കൃത്യമായി അടയാളപ്പെടുത്തി. ഒരു ഫാന്റസി കഥ സ്ക്രീനിൽ പൂർണമായികൊണ്ടുവരുന്നതിൽ ഛായാഗ്രാഹകൻ എബ്രഹാം വിജയിച്ചു.എഡിറ്റർ ശ്രീജിത് സാരംഗും,കലാസംവിധായകൻ ഗോകുൽ ദാസും അഭിനന്ദനം അർഹിക്കുന്നു.ചിത്രത്തിന്റെ വി എഫ് എക്സ് പൂർണമായും നീതി പുലർത്തി.ഫ്രഷ് ലൈം സോഡാസിന്റെ ബാനറിൽ ജിജു ജോൺ, ജേക്‌സ് ബിജോയ്, ശ്രീജിത് സാരംഗ്, നിർമൽ സഹദേവ് എന്നിവർ ചേർന്ന് നിർമിച്ച ചിത്രം പൃഥ്വിരാജ് പ്രൊഡക്‌ഷൻസ് ആണ് അവതരിപ്പിച്ചത്.കുമാരിയിൽ പകർന്നാട്ടം മാത്രമല്ല, ആദ്യമായി നിർമാണ പങ്കാളിയുമായി എെശ്വര്യ ലക്ഷമി.