
ചെന്നൈ: ഗൃഹപ്രവേശനത്തിനു മുൻപ് കോഴിയെ ബലി കൊടുത്താൽ ഐശ്വര്യം ഉണ്ടാകുമെന്നു വിശ്വസിച്ച കെട്ടിട ഉടമയുടെ താത്പര്യപ്രകാരം കെട്ടിടത്തിന് മുകളിൽ കയറിയ എഴുപതു വയസുള്ള പൂജാരി വീണുമരിച്ചു. തമിഴ്നാട്ടിലാണ് സംഭവം. ഗൃഹ പ്രവേശന ചടങ്ങിൽ പൂജാ കർമ്മങ്ങൾ ചെയ്യാൻ പോയ രാജേന്ദ്രനാണ് മൂന്നാം നിലയിൽ നിന്ന് വീണു മരിച്ചത്. വീഴുന്നതിനിടെ കൈയിലിരുന്ന പൂവൻകോഴി പറന്നുപോയി. വ്യാഴാഴ്ച പുലർച്ചെ നാലരയോടെ പൂവൻകോഴിയുമായി കെട്ടിടത്തിനു മുകളിലെത്തിയ രാജേന്ദ്രൻ കാൽവഴുതി വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജേന്ദ്രനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.