death

ന്യൂയോർക്ക് : യു.എസിലെ വെസ്​റ്റേൺ മസാച്യുസെ​റ്റ്സിൽ കാർ അപകടത്തിൽ മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു. ആന്ധ്രാപ്രദേശ്, തെലങ്കാന സ്വദേശികളായ പ്രേംകുമാർ റെഡ്ഢി ഗോഡ (27), പവാനി ഗുല്ലപ്പള്ളി (22), സായ് നരസിംഹ പട്ടം സെട്ടി (22) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാർ എതിർ ദിശയിൽ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റ് നാല് വിദ്യാർത്ഥികളും ട്രക്ക് ഡ്രൈവറും പരിക്കേറ്റ് ചികിത്സയിലാണ്.