
പെരുമ്പാവൂർ: പവിഴം റൈസ് ചെയർമാൻ എൻ.പി. ജോർജിന്റെ മാതാവും താന്നിപ്പുഴ നമ്പ്യാട്ടുകുടി പരേതനായ പാപ്പച്ചന്റെ ഭാര്യയുമായ ഏല്യ (90) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് താന്നിപ്പുഴ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. കൈപ്പട്ടൂർ കൈപ്രംപാടൻ കുടുംബാംഗമാണ്. മറ്റ് മക്കൾ: എൻ.പി. ആന്റണി (എം.ഡി, പവിഴം റൈസ്), സൂസ, പരേതനായ ജോസ്. മരുമക്കൾ: ട്രീസ ചിറക്കൽ മറ്റൂർ, ലിജി പയ്യപ്പിള്ളി തിരുമുടിക്കുന്ന്, മാത്തച്ചൻ കോഴിക്കര കിഴക്കമ്പലം, വത്സ പയ്യപ്പിള്ളി കീഴ്മാട്.