nancy

വാഷിംഗ്ടൺ: യു.എസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ ഭർത്താവ് പോൾ പെലോസിയ്ക്ക് നേരെ ആക്രമണം. പ്രാദേശിക സമയം ഇന്നലെ രാവിലെ നാൻസിയുടെ സാൻഫ്രാൻസിസ്കോയിലെ വസതിയിൽ നുഴഞ്ഞുകയറിയ അക്രമി പോളിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നാണ് വിവരം. അക്രമിയെ പൊലീസ് പിടികൂടിയെങ്കിലും ആക്രമണ കാരണം വ്യക്തമല്ല. സംഭവ സമയം നാൻസി വീട്ടിലുണ്ടായിരുന്നില്ല.