
കൊച്ചി: ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എം.ഡി സി.ജെ. ജോർജിന്റെ മാതാവും പരേതനായ സി.എം. ജോണിന്റെ ഭാര്യയുമായ അന്നമ്മ ജോൺ (100) നിര്യാതയായി. ഇന്ന് രാവിലെ 6.30മുതൽ 9.30വരെ കലൂർ സ്റ്റേഡിയം റോഡിലുള്ള സ്കൈലൈൻ എലീഷ്യം ഗാർഡൻസിലെ സി.ജെ. ജോർജിന്റെ ഫ്ളാറ്റിൽ പൊതുദർശനത്തിനുശേഷം മൃതദേഹം പോത്താനിക്കാട് ആയംകരയിലുള്ള വസതിയിലേക്ക് കൊണ്ടുപോകും. സംസ്‌കാരം വൈകിട്ട് നാലിന് ആയംകര സെന്റ് ജോർജ് ബെഥേൽ യാക്കോബൈറ്റ് പള്ളി സെമിത്തേരിയിൽ.
മറ്റുമക്കൾ: ഏലിക്കുട്ടി ജോർജ് (അമേരിക്ക), സി.ജെ. മാത്യു, സാറാമ്മ തോമസ്, സൂസൻ രാജു (ന്യൂഡൽഹി), അഡ്വ. സാലി സമ്പത്ത് (ബംഗളൂരു). മരുമക്കൾ: പരേതനായ വി.എം. ജോർജ് പുതൂർ പെരുവ, ലീലാമ്മ മാത്യു പൈങ്ങോട്ടൂർ, ജോൺ തോമസ് ചിറ്റേത്ത് കൂത്താട്ടുകുളം, രാജു എം. ജോൺ കോട്ടൂർ തിരുവല്ല, പ്രൊഫ. ഷൈനി ജോർജ് കോതമംഗലം, പരേതനായ കേണൽ സമ്പത്ത് സേലം.