
തിരുവനന്തപുരം: കെ,എസ്,.യു സംസ്ഥാന പ്രസിഡന്റായി അലോഷ്യസ് സേവ്യറിനെ തിരഞ്ഞെടുത്തു. നിലവിൽ എറണാകുളം ജില്ലാ പ്രസിഡന്റാണ്. മുഹമ്മദ് ഷമ്മാസ്, ആൻ സെബാസ്റ്റ്യൻ എന്നിവരെ വൈസ് പ്രസിഡന്റുമാരായും തിരഞ്ഞെടുത്തിട്ടുണ്ട്. .എം. അഭിജിത്ത് രാജി പ്രഖ്യാപിച്ചതിനെ തുടർന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടി വന്നത്. സ്ഥാനമൊഴിഞ്ഞ അഭിജിത്തിനെ എൻ.എസ്,യു ദേശീയ ജനറൽ സെക്രട്ടറിയായി നിയമിച്ചു.
എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അംഗീകാരത്തോടെയാണ് നിയമനങ്ങൾ, തേവര സേക്രട്ട് ഹാർട്ട് കോളേജിലെ മുൻ യൂണിയൻ ചെയർമാനാണ് അലോഷ്യസ്. പ്രായപരിധിയിൽ ഇളവുനൽകിയാണ് 26കാരനായ അലോഷ്യസിനെ പ്രസിഡന്റാക്കിയത്. 27 വയസായിരുന്നു കെ.എസ്.യുവിൽ പ്രായപരിധിയായി നിശ്ചയിച്ചിരുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുതിർന്ന നേതാവ് ഉമ്മൻചാണ്ടിയും അലോഷ്യസിനായി വാദിച്ചിരുന്നു.