kk

ടീസർ പുറത്തുവന്നതു മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാണാൻ കാത്തിരുന്ന ചിത്രമാണ് നിർമ്മൽ സഹദേവ് സംവിദാനം ചെയ്ത കുമാരി. ടീസറിൽ കുമാരി എന്ന നോവൽ വായിക്കുന്ന പൃഥ്വിരാജിന്റെ കഥാപാത്രം പറയുന്നത് പോലെ എന്തോ മാന്ത്രികത സിനിമയ്ക്കുമുണ്ട്. കാഴ്ചക്കാരിൽ ഒരേ സമയം ഭയവും ആകാംക്ഷയും ജനിപ്പിക്കുന്ന ആവിഷ്കാരമാണ് കുമാരിിയിൽ സംവിധായകൻ നിർവഹിച്ചിരിക്കുന്നത്.

ശാപം പിടിച്ച കാഞ്ഞിരങ്ങാട്ട് എന്ന ഗ്രാമത്തിന്റെ കഥ ഫറയുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് കുമാരിയായി എത്തുന്നത്.കുമാരിയുടെ ഭർത്താവായ ധ്രുവൻ തമ്പുരാനായി എത്തുന്ന ഷൈൻ ടോം ചാക്കോയും മറ്റൊരു വ്യത്യസ്ത വേഷത്തിൽ എത്തുന്ന സുരഭി ലക്ഷ്മയും അഭിനയം കൊണ്ട് ഞെട്ടിപ്പിക്കുന്നു.

ഫ്രഷ് ലൈം സോഡാസിന്റെ ബാനറിൽ ജിജു ജോൺ, നിർമൽ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്സ് ബിജോയ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഐശ്വര്യ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുലാ പിൻപല, ജിൻസ് വർഗീസ് എന്നിവരാണ് കുമാരിയുടെ സഹനിർമാണം. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് കേരളത്തിൽ ചിത്രം അവതരിപ്പിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തിയേറ്ററുകളിലെത്തിച്ചത്.ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷക പ്രതികരണം കാണാം.