gg

ന്യൂഡൽഹി l എൻജിനിൽ തീ കണ്ടതിനെ തുടർന്ന് ഡൽഹി - ബംഗളുരു വിമാനത്തിന് ഡൽഹി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ്. വെള്ളിയാഴ്ച ബംഗളുരുവിലേക്ക് പോകാനീരുന്ന ഇൻഡിഗോ വിമാനം 6E-2131രാത്രി 9.45 ഓടെ അടിയന്തക ലാൻഡിംഗ് നടത്തിയത്. ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും ഡൽഹി പൊലീസ് അറിയിച്ചു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് പൊലീസ് വ്യക്തമാക്കി.

എയർബസ് എ 320 വിമാനത്തിൽ 184 പേരാണ് ഉണ്ടായിരുന്നത്. യാത്രക്കാരിലൊരാളായ പ്രിയങ്ക കുമാർ സംഭവത്തിന്റെ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു, അതിൽ ഒരു എൻജിനിൽ തീപിടിക്കുന്നതും തീപ്പൊരി ചിതറുന്നതും ദൃശ്യമാണ്.

വിമാനത്തിന്റെ ടേക്ക് ഓഫ് കഴിഞ്ഞ് അഞ്ചോ ആറ് സെക്കൻഡുകൾക്കുള്ളിൽലാണ്പെ തീപ്പൊരി ചിതറിയത്. പെട്ടെന്ന് തന്നെ അത് വലിയ തീയായി മാറി. ഉടൻ തന്നെ വിമാനം നിർത്തി. എൻജി്ന് തകരാർ ഉണ്ടെന്ന് പൈലറ്റ് ഞങ്ങളെ അറിയിച്ചു.വെന്നും പ്രിയങ്ക ട്വീറ്റിൽ പറയുന്നു.

ഡൽഹിയിൽ നിന്ന് ബാംഗ്ലൂരിലേക്ക് ഓടുന്ന 6E2131 വിമാനം ടേക്ക് ഓഫ് റോളിനിടെ എഞ്ചിൻ സ്തംഭിച്ചു. ടേക്ക് ഓഫ് നിർത്തിവച്ച് വിമാനം സുരക്ഷിതമായി ലാൻഡിംഗ് നടത്തിയതായി ഇൻഡിഗോ ട്വീറ്റ്ചെയ്തു. ."

സ്‌പൈസ്‌ജെറ്റ്, ഇൻഡിഗോ തുടങ്ങിയ ചെലവ് കുറഞ്ഞ വിമാനക്കമ്പനികൾ ഉൾപ്പെടുന്ന അപകടസംഭവങ്ങളിൽ സമീപ മാസങ്ങളിൽ വർദ്ധനവുണ്ടായിട്ടുണ്ട്, ഇത് ഇന്ത്യയുടെ ഏവിയേഷൻ റെഗുലേറ്ററിന്റെ ഒന്നിലധികം അന്വേഷണങ്ങൾക്ക് പ്രേരിപ്പിച്ചു.