
തിയേറ്ററിൽ ചിരി നിറച്ച് ബേസിൽ- ദർശന ചിത്രം ജയ ജയ ജയഹേ. കുടുംബജീവിതത്തിൽ ഒരു സ്ത്രീക്കു വേണ്ട മൂന്നു കാര്യങ്ങളെന്തൊക്കെയാണെന്ന് ചിത്രത്തിന്റെ ട്രെയിലറിൽ കേട്ട അതേ ചോദ്യം ചിരിയിലൂടെ അവതരിപ്പിക്കുകയാണ് സംവിധായകൻ വിപിൻദാസ്,. ചിരിയും ചിന്തയും നിറച്ച കുടുംബചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു. തിയേറ്ററുകളിൽ നിന്ന് ആദ്യദിനം ഗംഭീര റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. ചിത്രത്തിൽ ബേസിൽ ജോസഫും ദർശന രാജേന്ദ്രനുമാണ് നായികാനായകൻമാരായെത്തുന്നത്. അസീസ് നെടുമങ്ങാട്, മഞ്ജുപിള്ള സ അജുവർഗീസ്, സുധീർ പറവൂർ, ശരത് സഭ, ആനന്ദ് മൻമഥൻ, നോബി, ഹരീഷ് തുടങ്ങിയവരും മികച്ച പ്രകടനം നടത്തി.
ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ പ്രേക്ഷക പ്രതികരണങ്ങൾ അറിയാം