accussed

തിരുവനന്തപുരം: മ്യൂസിയത്തിൽ പ്രഭാത സവാരിക്കിടെ യുവതിക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായ സംഭവത്തിൽ പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്. ഇയാൾ സഞ്ചരിച്ച കാർ ഏത് ദിശയിലേക്കാണ് പോയതെന്ന് കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനുള്ള നടപടി ആരംഭിച്ചു.

സംഭവദിവസം പ്രതി മറ്റൊരു വീട്ടിലും അതിക്രമം നടത്തിയതായി റിപ്പോർട്ടുണ്ട്. പുലർച്ചെ കുറവൻകോണത്തെ വീടിന്റെ ജനൽച്ചില്ല് തകർത്തു. അക്രമി നന്ദൻകോട് ഭാഗത്തേക്ക് പോകുന്നത് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഇയാൾക്ക് തന്നെ ആക്രമിച്ചയാളുമായി സാമ്യമുണ്ടെന്ന് പരാതിക്കാരി പൊലീസിനോട് പറഞ്ഞു.

പ്രതിയുടെ രേഖാചിത്രം ഇന്നലെ പൊലീസ് പുറത്തുവിട്ടിരുന്നു. പരാതിക്കാരി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് യുവതി അപമാനിക്കപ്പെട്ടത്.