binu-kumar

കോന്നി: വാഹനം വാങ്ങി നൽകാമെന്ന് പറഞ്ഞ് യുവതിയിൽ നിന്ന് പൊലീസുകാരൻ ലക്ഷങ്ങൾ തട്ടിയതായി പരാതി. കോന്നി സ്‌റ്റേഷനിലെ ബിനുകുമാറിനെതിരെയാണ് പരാതി. കാർ വാങ്ങി നൽകാമെന്ന് പറഞ്ഞ് യുവതിയിൽ നിന്ന് ആദ്യം 13.50 ലക്ഷം രൂപയാണ് ഇയാൾ വാങ്ങിയത്.

കാർ വാങ്ങിയ ശേഷം ഇത് പണയംവച്ച് പത്ത് ലക്ഷം രൂപ വീണ്ടും വാങ്ങുകയായിരുന്നുവെന്നാണ് പരാതി. കോന്നി സ്‌റ്റേഷനിൽ ജോലിക്കെത്തിയ ശേഷം അഞ്ച് സ്ത്രീകളിൽ നിന്ന് ഇയാൾ പണം തട്ടിയതായി ഒരു സ്വകാര്യ മാദ്ധ്യമം റിപ്പോ‌ർട്ട് ചെയ്യുന്നു.

ഭർത്താവ് മരിച്ച സ്ത്രീയിൽ നിന്ന് രണ്ട് ലക്ഷം രൂപയും മറ്റുള്ളവരിൽ നിന്ന് അരലക്ഷത്തോളം രൂപയുമാണ് പൊലീസുകാരൻ വാങ്ങിയത്. പെരുനാട് സ്റ്റേഷനിൽ ജോലി ചെയ്യുമ്പോഴും ഇയാൾക്കെതിരെ ആരോപണമുയർന്നിരുന്നു.