bridge-collapsed

കാസർകോട്: പെരിയയിൽ ദേശീയപാതയുടെ അടിപ്പാത തകർന്നു. പെരിയ ടൗണിന് സമീപം നിർമാണം പുരോഗമിക്കുന്നതിനിടെയാണ് അടിപ്പാത തകർന്നത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ഒരു തൊഴിലാളിക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. സംഭവസമയത്ത് അഞ്ചോളം തൊഴിലാളികൾ നിർമ്മാണ ജോലികൾ ചെയ്യുകയായിരുന്നു.