
ന്യൂഡൽഹി : എല്ലാ കാലഘട്ടത്തിലും ലോകത്ത് ഏറ്റവും കൂടുതൽ തൊഴിൽ സാദ്ധ്യതയുള്ള മേഖലയാണ് ആരോഗ്യരംഗം. കേരളത്തിൽ നിന്ന് തന്നെ അനവധി വിദ്യാർത്ഥികളാണ് ഡോക്ടർ പഠനത്തിനും നഴ്സിംഗ് പഠനത്തിനും വിദേശത്ത് പോകുന്നത്. 2008 നും 2018 നും ഇടയിൽ ലോകത്ത് മിക്ക ഭാഗങ്ങളിലും ഒരു ഡോക്ടറിനോ നഴ്സിനോ പഠിച്ചിറങ്ങാനുള്ള ചെലവ് കുറവായിരുന്നു. 2008ൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ചെെനയിൽ മെഡിക്കൽ പഠന ചെലവ് മൂന്ന് ഇരട്ടി കുറവായിരുന്നു. ഇന്ത്യയിലാവട്ടെ രണ്ട് ഇരട്ടിയും കുറവായിരുന്നു. എന്നാൽ 2018 കാലഘട്ടത്തിൽ ഇത് മൂന്നിരട്ടിയായി വർദ്ധിച്ചു.മറ്റ് രാജ്യങ്ങളിൽ പഠന ചെലവ് കുറഞ്ഞപ്പോൾ ചെെനയിൽ 167 ശതമാനമായി മെഡിക്കൽ പഠന നിരക്ക് ഉയർന്നു. ഇന്ത്യയിലും അപ്പോൾ രണ്ടിരട്ടിയായി ചെലവ് ഉയർന്നു.
2018 ലെ ലോകത്തെ ആകെ കണക്കുകൾ പരിശോധിച്ചാൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും പഠനത്തിന് ഭരണകൂടങ്ങളും വിദ്യാർത്ഥികളുടെ കുടുംബങ്ങളും നിക്ഷേപിച്ചത് 110 ബില്യൺ ഡോളറാണ്. ഇതിൽ 60 ബില്യൺ ഡോക്ടർ പഠന ചെലവിനും 48 ബില്യൺ നേഴ്സിംഗ് പഠനത്തിനുമാണ് ചെലവായത്. 2008ൽ ചെെനയിൽ നിന്ന് മെഡിക്കൽ രംഗത്ത് പഠിച്ചിറങ്ങാൻ ഒരാൾക്ക് ചെലവായത് 6ലക്ഷം രൂപ മാത്രമായിരുന്നു. ഇന്ത്യയിൽ അത് 15 ലക്ഷവും. അത് 2018 ആയപ്പോൾ 41,000 ഡോളറായി വർദ്ധിച്ചു. ഇതേ അവസ്ഥയാണ് ഇന്ത്യയിലും 35,000 ഡോളർ ആയിരുന്നത് 70,000 ഡോളറായി ഉയർന്നു.

10 വർഷത്തിനിടെ ഇന്ത്യയിലും ചെെനയിലും മൂന്നിരട്ടിയായി പഠന ചെലവ് വർദ്ധിച്ചിരിക്കുകയാണെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഒരു മെഡിക്കൽ ബിരുദധാരിയുടെ ഇന്ത്യയിലെ ചെലവ് ശരാശരി 58 ലക്ഷത്തിന് പുറത്താണ്. എന്നാൽ യുറോപ്പ്,അമേരിക്കൻ,ആഫ്രിക്കൻ രാജ്യങ്ങളിൽ ഇത് തിരിച്ചാണ് സംഭവിക്കുന്നത്. 2008 നെ അപേക്ഷിച്ച് 2018 ൽ മെഡിക്കൽ പഠന ചെലവ് ഇവിടങ്ങളിലിൽ കുറവാണ്. ചെെനയുടെയും ഇന്ത്യയുടെയും ചെലവ് ഈ 10 വർഷത്തിനിടെ ക്രമാതീതമായി വർദ്ധിച്ചെങ്കിലും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. വടക്കേ ആഫ്രിക്കയിലും ഒരു ഡോക്ടർക്കുള്ള പഠന ചെലവ് 47 ശതമാനവും നഴ്‌സുമാർക്ക് 25 ശതമാനവും വർദ്ധിച്ചു.
ലോകത്ത് വരുമാനം കുറഞ്ഞ രാജ്യങ്ങളെ അപേക്ഷിച്ച് വികസിത രാജ്യങ്ങളിലാണ് കൂടുതലായി ആരോഗ്യ പ്രവർത്തകർ ഉള്ളത്. കാരണം വികസിത രാജ്യങ്ങൾ അവർക്ക് നൽകുന്ന ശമ്പളവും സൗകര്യങ്ങളും കൂടുതലാണ് എന്നതാണ്. ആഗോളതലത്തിൽ10 വർഷത്തിനിടെ ഡോക്ടർമാരുടെ എണ്ണം ഇരട്ടിയായി അതുപോലെ തന്നെ നഴ്സുമാരുടെ എണ്ണം മൂന്നിരട്ടിയായി.ഇത് വെറുംഎട്ട് ശതമാനമെന്ന ആഗോള ജനസംഖ്യാ വളർച്ചയേക്കാൾ വളരെ കൂടുതലാണ്. ആരോഗ്യ രംഗത്ത് മറ്റ് പ്രൊഫഷണൽ ഗ്രൂപ്പുകളേക്കാളും 59 ശതമാനവും നഴ്സുമാരാണ്.