നിരവധി സീരിയലുകളിലൂടെയും ബിഗ്‌ബോസിലൂടെയുമൊക്കെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് അനൂപ് കൃഷ്ണൻ. കൗമുദി ടിവിയിലെ ഡേ വിത്ത് എ സ്റ്റാറിലൂടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാനെത്തിയിരിക്കുകയാണ് അദ്ദേഹമിപ്പോൾ.

തന്റെ കുടുംബാംഗങ്ങളെയൊക്കെ അനൂപ് പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നു. താൻ പഠിച്ച സ്‌കൂളിലും അവതാരകയായ എലീനയേയും കൊണ്ട് നടൻ പോകുന്നുണ്ട്. കുട്ടിക്കാലത്തെ കുസൃതികളൊക്കെ അനൂപ് പങ്കുവയ്ക്കുന്നുണ്ട്.
പെർഫ്യൂമുകളും വസ്ത്രങ്ങളും വളരെയേറെ ഇഷ്ടപ്പെടുന്ന ആളാണ് താനെന്നും അനൂപ് വ്യക്തമാക്കി. 'ഒരു ഷർട്ട് മൂന്നോ നാലോ തവണ ഇട്ട് കഴിഞ്ഞാൽ പിന്നെ അത് ഇടാൻ ഭയങ്കര മടിയാണ്. അത് ആദ്യം മുതലേ അങ്ങനെയാണ്. അച്ഛൻ എനിക്കും സഹോദരനും ഒരേ പോലത്തെ ഷർട്ടായിരുന്നു എടുക്കുക. ഇപ്പോൾ എങ്ങനെയാണെന്ന് പറഞ്ഞാൽ ഇവന് ഷർട്ടെടുത്ത് കഴിഞ്ഞാൽ ഞാനും എനിക്ക് എടുത്ത് കഴിഞ്ഞാൽ ഇവനും ഉപയോഗിക്കും.' - അനൂപ് പറഞ്ഞു.
പരിപാടിയ്‌ക്കിടെ എലീനയ്ക്ക് നല്ലൊരു സർപ്രൈസും അനൂപ് നൽകി. വെള്ളിയാങ്കല്ല് എന്ന മനോഹരമായൊരു സ്ഥലത്തേക്കാണ് എലീനയെ കൊണ്ടുപോയത്. ഈ സ്ഥലത്തിന്റെ പ്രത്യേകതകളും അദ്ദേഹം പരിപാടിയിൽ വിവരിക്കുന്നുണ്ട്. വീഡിയോ കാണാം...