
തിരുവനന്തപുരം: കേരള പി.എസ്.സി നടത്തിയ LDC, LGS, LP/UP പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഉദ്യോഗാർത്ഥികൾക്കുള്ള അനുമോദനവും പി.എസ്.സി അദ്ധ്യാപന മേഖലയിൽ മികവ് പുലർത്തിയ അദ്ധ്യാപകരെ ആദരിക്കുകയും ചെയ്യുന്ന ചടങ്ങിന്റെ ഉദ്‌ഘാടനം വീറ്റോയുടെ തമ്പാനൂർ ബ്രാഞ്ചിൽ വെച്ച് ഭക്ഷ്യസുരക്ഷാ, സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ശ്രീ ജി.ആർ അനിൽ നിർവഹിച്ചു. സർക്കാർ ജോലി നേടുക എന്ന ലക്ഷ്യത്തിനായി പരിശ്രമിക്കുന്ന ഉദ്യോഗർത്ഥികളെ അതിനു പ്രാപ്തരാക്കുന്ന സ്ഥാപനങ്ങളെയും അദ്ധ്യാപകരെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. വീറ്റോയുടെ മാനേജിംഗ് ഡയറക്ടർ ശ്രീ ജെറോ നെറ്റോ അധ്യക്ഷത വഹിച്ചു.