
ആൻസൺ പോൾ,രസന പവിത്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് വിജയ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മിൽട്ടൺ ഇൻ മാൾട്ട എന്ന ചിത്രത്തിന്റെ ചിത്രീകരണം യൂറോപ്യയിലെ പ്രശസ്ത വിനോന്ദ സഞ്ചാര കേന്ദ്രമായ മാൾട്ടയിൽ അടുത്ത മാസം ആരംഭിക്കും.
ഹോളിവുഡ് ചിത്രങ്ങൾ മാത്രം ചിത്രീകരിക്കുന്ന മാൾട്ടയിൽ മലയാള സിനിമയുടെ ചിത്രീകരണം ആദ്യമാണ്.ടി. വി .ആർ ഫിലിംസിന്റെ ബാനറിൽ എൽദോസ് ടി.വി.ആർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രസാദ് അറുമുഖൻ ആണ്. കൈതപ്രം,ബി .കെ. ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് എം .ജി .ശ്രീകുമാർ സംഗീതം പകരുന്നു. എഡിറ്റർ-അനീഷ് ഉണ്ണിത്താൻ,പ്രൊജക്ട് ഡിസൈനർ-അൻവർ,.പി,പ്രൊഡക്ഷൻ കൺട്രോളർ-മോഹൻ അമൃത,പി.ആർ .ഒ- എ .എസ്.ദിനേശ്.