mm

യദു വിജയകൃഷ്ണൻ സംവിധാനം ചെയ്ത 'ഭഗവദജ്ജുകം 'എന്ന സംസ്കൃത ചിത്രം ഇരുപത്തിയഞ്ചാമത് ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. ബ്രിക്സ് ചിത്ര വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഐ.എഫ് .എഫ്. ഐ യുടെ ഇന്ത്യൻ പനോരമയിൽ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് ഭഗവദജ്ജുകം. പുതുമുഖം ജിഷ്ണു. വി. നായർ നായകനായ ചിത്രത്തിൽ പാർവതി. വി .നായരാണ് നായിക. പ്രദീപ് കുമാർ, രശ്മി കൈലാസ്, ജ്വാല .എസ് . പരമേശ്വർ, ഷാരണി, രഘുനാഥ് സോപാനം എന്നിവരാണ് മറ്റ് താരങ്ങൾ.

ഏഴാം നൂറ്റാണ്ടിലെ ബോധായനന്റെ നാടകത്തെ ആസ്പദമാക്കി അണിയിച്ചൊരുക്കിയ ഭഗവദജ്ജുകം ഹാസ്യത്തിന് പ്രാധാന്യം നൽകി നിർമ്മിച്ച ആദ്യ സംസ്കൃത സിനിമ എന്ന പ്രത്യേകതയുണ്ട്.