samantha

അപൂർവമായ രോഗാവസ്ഥയിലൂടെ കടന്നുപോവുകയാണെന്ന് തെന്നിന്ത്യൻ നായിക സാമന്ത റൂത്ത് പ്രഭു. പേശികളെ ദുർബലമാക്കുന്ന ഓട്ടോ ഇമ്മ്യൂൺ രോഗാവസ്ഥയായ 'മയോസൈറ്റിസ്' തന്നിൽ കണ്ടെത്തിയതായി താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചു. താൻ പെട്ടെന്ന് തന്നെ പൂർണമായും സുഖം പ്രാപിക്കുമെന്ന് ഡോക്ടർമാർക്ക് അതിയായ വിശ്വാസമുണ്ടെന്നും ഇതും കടന്നുപോകുമെന്നും താരം പറഞ്ഞു. ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്.

'യശോദയുടെ ട്രെയിലറിനോടുള്ള നിങ്ങളുടെ പ്രതികരണം അതിശയിപ്പിക്കുന്നതായിരുന്നു. നിങ്ങളുമായുള്ള സ്നേഹവും അടുപ്പവുമാണ് ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാൻ എനിക്ക് ശക്തി പകരുന്നത്. കുറച്ച് മാസങ്ങൾക്ക് മുൻപാണ് മയോസൈറ്റിസ് എന്ന രോഗം സ്ഥിരീകരിച്ചത്. രോഗം ശമിച്ചതിന് ശേഷം നിങ്ങളുമായി പങ്കിടാമെന്നാണ് കരുതിയത്. എന്നാലിത് പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുക്കുന്നു.

രോഗം പെട്ടെന്ന് തന്നെ ഭേദമാകുമെന്ന് ഡോക്ടർമാർക്ക് വലിയ പ്രതീക്ഷയുണ്ട്. ശാരീരികമായും മാനസികമായും ഞാൻ നല്ല ദിവസങ്ങളിലൂടെയും മോശം ദിവസങ്ങളിലൂടെയും കടന്നുപോയി. ഒരു ദിവസം കൂടിപ്പോലും ഇത് സഹിക്കാൻ പറ്റില്ലെന്ന് കരുതിയാലും ആ നിമിഷവും കടന്നുപോകും. പൂർണമായും സുഖം പ്രാപിക്കുന്ന ദിവസത്തിലേയ്ക്ക് ഞാൻ അടുത്തുകൊണ്ടിരിക്കുകയാണ്. ഇതും കടന്നുപോകും'- സാമന്ത കുറിച്ചു.

View this post on Instagram

A post shared by Samantha (@samantharuthprabhuoffl)