
സമൂഹമാദ്ധ്യമത്തിൽ ഏറെ സജീവമായ താരമാണ് നസ്രിയ. ആരാധകർക്കായി രസകരമായ വീഡിയോകളും ചിത്രങ്ങളും നസ്രിയ പങ്കുവയ്ക്കാറുണ്ട്. ദുബായിൽ അവധി ആഘോഷിക്കുന്നതിനിടെ പകർത്തിയ പുതിയ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടുന്നു. വെറൈറ്റി പോസുകളിൽ ക്യൂട്ടായി നസ്രിയയെ കാണാം. കഴിഞ്ഞ ദിവസം സ്‌കൈ ഡൈവിങ് ചെയ്യുന്ന ചിത്രങ്ങൾ നസ്രിയ പങ്കുവച്ചിരുന്നു. അങ്ങനെ സ്വപ്നം സഫലമായിരിക്കും. ദുബായിൽ പെട്ടെന്ന് എത്താനായി ഞാൻ വിമാനത്തിൽ നിന്ന് ചാടിയിറങ്ങി എന്ന രസകരമായ അടിക്കുറിപ്പാണ് നസ്രിയ ചിത്രങ്ങൾക്ക് നൽകിയത്.
പളുങ്ക് എന്ന ചിത്രത്തിലൂടെ ബാലതാരമായി ബിഗ് സ്ക്രീനിൽ എത്തിയ നസ്രിയ ഇന്ന് മലയാള സിനിമ പ്രേമികളുടെ പ്രിയങ്കരിയാണ്.
ഫഹദിന്റെ നിർമാണ കമ്പനിയുടെ പ്രവർത്തനങ്ങളിലും താരമിപ്പോൾ സജീവം. അതേസമയം 'അന്റെ സുന്ദരനാകിനി' ആണ് നസ്രിയ നായികയായി അവസാനം തിയേറ്ററിൽ എത്തിയ ചിത്രം. നാനിയുടെ നായികയായി താരത്തിന്റെ തെലുങ്ക് അരങ്ങേറ്ര ചിത്രം കൂടിയായിരുന്നു .