ss

തിരുവനന്തപുരം: എസ്.യു.ടി ആശുപത്രിയുടെ നേതൃത്വത്തിൽ ജോഗോയുമായി ചേർന്ന് വൃദ്ധർക്കായി സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. പേയാട് കാർമൽ സ്‌കൂളിലെ 'ഗ്രാൻഡ്പാരന്റ്സ്' ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ക്യാമ്പ് മുഖ്യാതിഥിയായ എസ്.യു.ടി ആശുപത്രിയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പങ്കെടുത്ത മുതിർന്ന ഗ്രാന്റ്പാരന്റായ സി.കെ.കുര്യനെ, കേണൽ രാജീവ് മണ്ണാളി പൊന്നാട അണിയിച്ച് ആദരിച്ചു. പരിപാടിയുടെ ഭാഗമായി ആശുപത്രിയുടെ പുനരധിവാസ കേന്ദ്രത്തിലെ കൺസൾട്ടന്റ് ഫിസിയാട്രിസ്റ്റ് ഡോ.ആനന്ദ് രാജ ബോധവത്കരണ ക്ലാസ് നടത്തി. വിദ്യാർത്ഥികളുടെ 'ഗ്രാൻഡ്പാരന്റ്സി'നായുള്ള ക്യാമ്പിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു. കാർമൽ സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ നീലിമ അദ്ധ്യക്ഷയായിരുന്നു.