air-india

മസ്‌കറ്റ്: തിരുവനന്തപുരത്തേക്ക് ഒമാന്റെ തലസ്ഥാനമായ മസ്‌കറ്റിൽ നിന്ന് പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കി. പറന്നുയർന്ന ശേഷം സാങ്കേതിക തകരാർ കണ്ടതോടെയാണ് മസ്‌കറ്റ്-തിരുവനന്തപുരം എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം ടേക്ക് ഓഫ് ചെയ്‌ത് 45 മിനുട്ടിന് ശേഷം തിരിച്ചിറക്കിയത്.

കരുനാഗപ്പള‌ളി എംഎൽഎ സി.ആർ മഹേഷ് അടക്കം യാത്രക്കാരെല്ലാം വിമാനത്തിൽ തന്നെ തുടരുകയാണ്. ഇന്ന് മസ്‌കറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ഒമാൻ സമയം രാവിലെ 10.30നു പുറപ്പെടേണ്ട IX554 വിമാനം വൈകിട്ട് 3.30ന് മാത്രമാണ് പുറപ്പെട്ടത്. എന്നാൽ യാത്ര പുറപ്പെട്ട് 45 മിനുട്ടിനകം തകരാർ കണ്ടെത്തി വിമാനം തിരിച്ചിറക്കുകയായിരുന്നു.

തകരാർ കണ്ടെത്തിയ വിമാനത്തിൽ യാത്ര തുടരാൻ കഴിയില്ലെന്നും മറ്റൊരു വിമാനത്തിൽ തിരുവനന്തപുരത്തോ കൊച്ചിയിലോ യാത്രക്കാരെ എത്തിക്കുമെന്നും എയർ ഇന്ത്യ എക്‌സ്‌പ്രസ് അധികൃതർ അറിയിച്ചു.