tummy

അധിക ചിലവില്ലാതെ ആരോഗ്യ സംരക്ഷണത്തിനുള‌ള മാർഗങ്ങൾ ഇന്ന് എല്ലാവരും തേടുന്ന ഒന്നാണ്. പുതിയ കാലത്ത് ആരോഗ്യ പ്രശ്‌നങ്ങൾക്ക് ചെറിയൊരു കാരണമാണ് കുടവയർ. ചെറുപ്പക്കാരിലും മദ്ധ്യവയസ്‌കരിലും കുടവയർ ജീവിതശൈലി മൂലമുണ്ടാകുന്നതാണ്. കുടവയറും അരവണ്ണവും മൂലം പാന്റും ജീൻസും ഇടാൻ പലപ്പോഴും അഭ്യാസം വേണ്ടിവരുന്നവരാണ് യുവാക്കളിൽ പലരും എന്ന് കാണാം. ഇതിന് പരിഹാരം കാണാൻ പലർക്കും ആഗ്രഹമുണ്ടെങ്കിലും ദേഹമനങ്ങി എന്തെങ്കിലും ചെയ്യുന്നവർ ചുരുക്കം. ചിലർ അനാവശ്യ ഡയറ്റൊക്കെ സ്വയം തീരുമാനിച്ച് ഉള‌ള തടി കേടാക്കുകയും ചെയ്യും.

നമ്മുടെ വീട്ടിലെ അടുക്കളയിലും വീടിന്റെ പരിസരത്തുമൊക്കെയുള‌ള ചില സാധനങ്ങൾ കൊണ്ട് തന്നെ കുടവയർ അകറ്റാൻ വഴിയുണ്ട്. ഇത്തരത്തിൽ ഏറ്റവും നല്ല ഒന്നാണ് ചെറുനാരങ്ങ. ആരോഗ്യം നന്നാവാനും സൗന്ദര്യം മെച്ചപ്പെടാനും ഈ ഇത്തിരി കുഞ്ഞൻ അത്ര ചെറുതല്ലാത്ത സഹായമാണ് നമുക്ക് ചെയ്യുന്നതെന്ന് അറിയാമോ? ശരീരത്തിന്റെ അപചയ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ നാരങ്ങ നല്ലതാണ്. ശരീരത്തിലെ കൊഴുപ്പ് നാരങ്ങാ നീരിലെ ആന്റി ഓക്‌സിഡന്റുകൾ കത്തിച്ചുകളയും. ഇത് അമിത തടി കുറയ്‌ക്കും.

ക്ഷീണമകറ്റാനും ഊർജം വരാനും നാരങ്ങാവെള‌ളം നല്ലതാണെന്ന് പണ്ടുമുതലെ പ്രസിദ്ധമാണ്. ശരീരത്തിലെ വിഷാംശങ്ങൾ നാരങ്ങ നീക്കുന്നതുകൊണ്ടാണിത്. നാരങ്ങവെള‌ളം ചെറിയ ചൂടോടെ രാവിലെ തന്നെ കഴിക്കുന്നത് ഉചിതമാണ്. നാരങ്ങയ്‌ക്കൊപ്പം കർപൂരതുളസിയും തേനും ചേർത്ത് ഉപയോഗിച്ചാൽ കുടവയർ പോയി നല്ല ഷെയ്‌പുള‌ള സുന്ദരമായ വയർ തിരികെ കിട്ടും.

നാരങ്ങ നീരിൽ ഉപയോഗിക്കുന്ന തേനും ആള് ചില്ലറക്കാരനല്ല. ഫാറ്റ് സോലുബിൾ എന്ന എൻസൈമുകൾ അടങ്ങിയതാണ് തേൻ. ദഹനവും ശോധനയും നന്നാക്കാനും അമിത കൊഴുപ്പ് ഇല്ലാതാക്കാനും ഇത് ഉചിതമാണ്. കൊഴുപ്പും തടിയും ഇല്ലാതാകുമ്പോൾ കുടവയർ താനെ ഇല്ലാതാകും.

നാരുകളടങ്ങിയതും കലോറി കുറവുള‌ളതുമായ ഒന്നാണ് പുതിന ഇല അഥവാ മിന്റ്. ഈ ഇലകൾ പ്രത്യേകമായി തയ്യാറാക്കി കഴിക്കുന്നത് വണ്ണം കുറയാൻ സഹായിക്കും. നാരങ്ങയും തേനും മിന്റും ചേർത്ത പ്രത്യേക പാനീയമായും കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.